പെരുമ്പാവൂർ : കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശുദ്ധജല വിതരണപദ്ധതിക്ക് അശമന്നൂർ പഞ്ചായത്തിന്റെ പരിധിയിൽ ആവശ്യമായി വരുന്ന ടാങ്കുകൾ പണിയുന്നതിനുള്ള സ്‌ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് അശമന്നൂർ പഞ്ചായത്തിൽ Adv. എൽദോസ് കുന്നപ്പിള്ളി MLA വിളിച്ച്ചേർത്ത യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷിജി ഷാജി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് ശേഷം ടാങ്ക് പണിയുന്നതിനായി പഞ്ചായത്ത് കണ്ടെത്തി കൊടുക്കുന്ന വിവിധ സ്ഥലങ്ങൾ MLA സന്ദർശനം നടത്തുകയുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷിജി ഷാജി, വൈസ് പ്രസിഡന്റ് ജോബി ഐസക്ക്, വാർഡ് മെമ്പർമാരായ ജിജു ജോസഫ്, P P രഘു കുമാർ, സുബൈദ പരീത്, സുബി ഷാജി, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ തുടങ്ങിയവർ MLA യോടൊപ്പം കൂടെയുണ്ടായിരുന്നു.
