Connect with us

Hi, what are you looking for?

CHUTTUVATTOM

പെരുമ്പാവൂർ ഗേൾസ് സ്‌കൂൾ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു ; പരാതിയുമായി എംഎൽഎ

പെരുമ്പാവൂർ : പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ അനുവദിച്ച അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണം വേഗത്തിലാക്കുവാൻ ഇടപെടണമെന്നാവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനും കത്ത് നൽകി. 2017 ൽ അഞ്ച് കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചു നിർമ്മാണം തുടങ്ങിയ പദ്ധതി കഴിഞ്ഞ വർഷം നവംബർ മാസത്തിൽ തന്നെ പൂർത്തികരിക്കേണ്ടതായിരുന്നു. എന്നാൽ കരാർ കാലവധി കഴിഞ്ഞു ഒൻപത് മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തികരിച്ചിട്ടില്ല.

ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതാണ് പദ്ധതി ഇഴഞ്ഞു നീങ്ങുന്നതിന് കാരണമെന്ന് എംഎൽഎ പറഞ്ഞു. പദ്ധതി വേഗത്തിലാക്കുവാൻ എംഎൽഎ ഓഫിസിൽ നിരവധി അവലോകന യോഗങ്ങൾ ചേർന്നിരുന്നു. തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിക്കുവാൻ പല പ്രാവശ്യം കരാറുകാരനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അതിന് തയ്യാറായിട്ടില്ലെന്ന് എംഎൽഎ കത്തിൽ ചൂണ്ടിക്കാട്ടി. ആഗസ്റ്റ് മാസത്തിൽ നിർമ്മാണം പൂർത്തീകരിക്കുമെന്ന് കരാറുകാരൻ ഉറപ്പ് പറഞ്ഞെങ്കിലും ഈ അവസ്‌ഥ തുടരുന്ന സാഹചര്യത്തിൽ അതിന് സാധിക്കുകയില്ല.

പഴയ കാലഘട്ടത്തിൽ പെരുമ്പാവൂരിൽ തലയെടുപ്പോടെ നിന്നിരുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആയതിന് ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം പദ്ധതിയിലേക്ക് ശുപാർശ ചെയ്തതിനെ തുടർന്നാണ് കിഫ്ബിയിൽ നിന്നും തുക അനുവദിച്ചത്. 1890 കളിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ യൂ.പി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 1700 ന് മുകളിൽ കുട്ടികൾ പഠിക്കുന്നുണ്ട്.

യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായുള്ള 2 കെട്ടിടമാണ് ഇവിടെ നിർമ്മിക്കുന്നത്. നിലവിലുള്ള ഹയർസെക്കൻഡറി കെട്ടിടത്തിനോട് ചേർന്നുള്ള കെട്ടിടമാണ് ഒരെണ്ണം. താഴെ ഓഡിറ്റോറിയത്തിനോട് ചേർന്ന് നിർമ്മിക്കുന്ന രണ്ടാമത്തെ ബ്ലോക്കിന്റെ നിർമ്മാണം കഴിഞ്ഞ കുറേ നാളുകളായി നിർത്തിവെച്ചിരിക്കുകയാണ്. 12 ക്ലാസ് മുറികൾ കൂടാതെ ലൈബ്രറി, അധ്യാപകർക്കായി സ്റ്റാഫ് റൂം, അടുക്കള കെട്ടിടം, ഡൈനിംഗ് ഹാൾ, സ്റ്റോർ റൂമുകൾ, യു.പി ബ്ലോക്കിൽ ഉൾപ്പെടെ എല്ലാ നിലകളിലും ശുചിമുറികളും പുതിയതായി നിർമ്മിക്കുന്ന ഇരുപത്തയ്യായിരം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ ഉൾക്കൊള്ളിക്കുന്നുണ്ട്. കിറ്റ്‌ക്കോ ആണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. കേന്ദ്ര സർക്കാർ സ്ഥാപനമായ വാപ്ക്കോസ് ആണ് പദ്ധതിയുടെ നിർമ്മാണ മേൽനോട്ട പ്രവർത്തനങ്ങളുടെ ചുമതല നിർവ്വഹിക്കുന്നത്.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!