പെരുമ്പാവൂർ : അറക്കപ്പടി വില്ലേജ് ഓഫീസിനെ സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിനുള്ള നിർമ്മാണ ഉദ്ഘാടനം പെരുമ്പാവൂർ എം എൽ എ അഡ്വ. എൽദോസ് പി കുന്നപ്പിള്ളിൽ നിർവഹിച്ചു. 44 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്. അറയ്ക്കപ്പടിയിൽ വച്ച് നടന്ന ചടങ്ങിൽ വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ ബി ഹമീദ് അധ്യക്ഷത വഹിച്ചു. കുന്നത്തുനാട് തഹസിൽദാർ വിനോദ് രാജ് സ്വാഗതം പറഞ്ഞു.
വെങ്ങോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംല നാസർ, ജില്ലാ പഞ്ചായത്ത് മെമ്പർ പി എം നാസർ, വെങ്ങോല ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ എം പി സുരേഷ് എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ അറക്കപ്പടി വില്ലേജ് ഓഫീസർ ശ്രീ മുഹമ്മദ് സിദ്ദീഖ് നന്ദി അറിയിച്ചു. കോൺഗ്രസ് അറക്കപ്പടി മണ്ഡലം പ്രസിഡൻറ് അഡ്വ. അരുൺ പോൾ ജേക്കബ്, വെങ്ങോല മണ്ഡലം പ്രസിഡന്റ് വി എച് മുഹമ്മദ്, ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ T M കുര്യാക്കോസ്, ജോജി ജേക്കബ്, രാജു മാത്താറ, എൽദോ മോസസ്, പി എ മുക്താർ തുടങ്ങിയവരും നിരവധി രാഷ്ടീയ സാമൂഹിക പ്രവർത്തകരും PWD ബിൽഡിംഗ്സ് ഉദ്യോഗസ്ഥരും, റവന്യു ഉദോഗസ്ഥരും പങ്കെടുത്തു.