കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് പെരിയാര്‍ കലങ്ങി തട്ടേക്കാട് പമ്പിങ്ങ് നിലച്ച് കീരംപാറ പഞ്ചായത്തിലെ കുടിവെള്ളം മുടങ്ങി.
ഇടുക്കിയിലെ കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ അണക്കെട്ടുകള്‍ തുറന്നതോടെയാണ് പെരിയാര്‍ കലങ്ങിയത്. പെരിയാറിലെ കലക്കല്‍ ആവോലിച്ചാല്‍, തട്ടേക്കാട് കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. മഴ കണക്കിലെടുത്ത് പെരിയാറിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ഭൂതത്താന്‍കെട്ട് ഡാമിന്റെ ഏഴ് ഷട്ടറുകള്‍ ഭാഗികമായി ഉയര്‍ത്തിയതോടെ സംഭരണിയിലെ വെള്ളം കുറഞ്ഞു.
ഒഴുക്ക് നിലക്കുകയും ചെളിയുടെ തോത് കൂടുകയും ചെയ്തതും പമ്പിങിനെ ബാധിച്ചു. ചെളിവെള്ളം കൂടിയതോടെ തട്ടേക്കാട് പമ്പ് ഹൗസിന്റെ പ്രവര്‍ത്തനം ഇന്നലെ വൈകിട്ട് 3.30 ഓടെ നിര്‍ത്തിവച്ചു. ഇതോടെ കീരംപാറ പഞ്ചായത്തിലെ കുടിവെള്ളം മുടങ്ങി. ചെളി കുറഞ്ഞില്ലെങ്കില്‍ ഇന്നും (ശനിയാഴ്ച) പമ്പിങ് തടസ്സപ്പെടും. മഴ കാര്യമായി പെയ്തില്ലെങ്കില്‍ പെരിയാറിനെ ആശ്രയിച്ചുള്ള ജില്ലയുടെ വിവിധ ഭാഗത്തെ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനത്തേയും അവതാളത്തിലാക്കാനും സാധ്യതയുണ്ട്.
