കോതമംഗലം: വയനാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് ആശ്വാസം പകരാന്‍ ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കാനായി പീസ് വാലിയുടെ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കോതമംഗലം നെല്ലിക്കുഴിയില്‍ ആരംഭിച്ച കളക്ഷന്‍ സെന്ററിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. വീട്ടുപകരണങ്ങള്‍, പാത്രങ്ങള്‍, പഠനോപകരണങ്ങള്‍, വസ്ത്രം, ബെഡ് എന്നിവയാണ് പ്രധാനമായും ശേഖരിക്കുന്നത്. പെരുന്പാവൂരിലും കളക്ഷന്‍ സെന്റര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഫോണ്‍: 8129643812, 9447872278.
