Connect with us

Hi, what are you looking for?

CHUTTUVATTOM

പീസ് വാലിയുടെയും സോപ്മയുടെയും പ്രവർത്തനം മാതൃകപരം: എം.എൽ.എ

പെരുമ്പാവൂർ : കോവിഡ് സമയത്ത് പീസ് വാലിയും സോപ്മയും നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. വെങ്ങോല പഞ്ചായത്തിന്റെ കീഴിൽ തണ്ടേക്കാട് ജമാ അത് ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിക്കുന്ന സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രത്തിന്റെ ആലോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. അൻപത് കിടക്കകൾ ഉള്ള കേന്ദ്രമാണ് ഉടൻ തുടങ്ങുന്നത്. ആവശ്യമായി വന്നാൽ ഇത് നൂറ് കിടക്കകളായി വർദ്ധിപ്പിക്കുവാൻ സാധിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
ഓക്സിജൻ സൗകര്യം ലഭ്യമാക്കുന്ന കിടക്കകൾ ആണ് ഇവിടെ സജ്ജികരിക്കുന്നത്. 25 ഓക്സിജൻ കോൺസെൻട്രേറ്റർ, 50 ഓക്സിജൻ സിലിണ്ടറുകൾ എന്നിവയോടൊപ്പം 2 വെന്റിലേറ്റർ സൗകര്യവും ഇവിടെ ഉണ്ടാകും. വെങ്ങോല ഗ്രാമ പഞ്ചായത്തിന് കീഴിൽ പീസ് വാലിയും സോപ്മ ക്ലബും തണ്ടേക്കാട് മുസ്ലിം ജമാഅത്തും ചേർന്നാണ് സെന്റർ നടത്തുന്നത്.
60 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവ് വരുന്നത്. സോപ്മയാണ് ചെലവ് നിർവഹിക്കുന്നത്. 6 മണിക്കൂർ വീതം 4 ഡോക്ടർമാരുടെ സേവനം 24 മണിക്കൂർ നേരവും ലഭ്യമാക്കും. 8 നേഴ്‌സുമാരുടെ സേവനവും ഇവിടെ ഉണ്ടാകും. 12 ശുചികരണ തൊഴിലാളികളും ഭക്ഷണ ശാലയും ഇവിടെ ലഭ്യമാക്കും.
എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ടെൽക് ചെയർമാൻ അഡ്വ. എൻ.സി മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ. എം അൻവർ അലി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എൻ. ബി ഹമീദ്, പി.എ മുക്താർ, ഷംല നാസർ, എ.എം സുബൈർ എന്നിവർ ആണ് ട്രീറ്റ്മെന്റ് സെന്ററിന്റെ രക്ഷധികാരികൾ. പീസ് വാലി അബുബക്കർ ചെയർമാനും ഷാജഹാൻ കാരിയേലി ജനറൽ കൺവീനറും ആയി പ്രവർത്തിക്കും. സി.പി.എം ഏരിയ സെക്രട്ടറി പി.എം സലിം, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ്‌ എം.യു ഇബ്രാഹിം, മുസ്ലിം ജമാ അത്ത് കമ്മിറ്റി ഭാരവാഹികളായ മജീദ് കെ.കെ, ഷംസുദ്ധീൻ എം.കെ, കെ.ബി ഷാജഹാൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

You May Also Like

ACCIDENT

കോതമംഗലം:കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.നെല്ലിക്കുഴി ഇടപ്പാറ മുഹമ്മദ് (48) ആണ് മരിച്ചത്.ഖബറടക്കം നാളെ  1.30 നു കമ്പനിപ്പടി ജുമാ മസ്ജിദിൽ. ആലുവ – മൂന്നാർ റോഡിൽനങ്ങേലിപ്പടി റാഡോ കമ്പനിക്ക് മുന്നിൽ  വൈകിട്ട്...

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

NEWS

പെരുമ്പാവൂര്‍: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സാഗര്‍ ഷെയ്ഖ് (21) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്....

NEWS

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക,...

NEWS

പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ...

NEWS

കോതമംഗലം : ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ താലൂക്ക്തല ഉദ്ഘാടനം നടന്നു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ കേരള സ്റ്റേറ്റ് ലൈബ്രറി...

NEWS

കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു...

NEWS

പെരുമ്പാവൂർ : പോങ്ങൻ ചുവട് ആദിവാസി കുടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രയൽ റൺ നടത്തി. എംഎൽഎ മാരായ എൽദോസ് കുന്നപ്പിള്ളി ,ആൻറണി ജോൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

error: Content is protected !!