Connect with us

Hi, what are you looking for?

NEWS

ഇഞ്ചത്തൊട്ടിയിൽ പട്ടാപകലും കാട്ടാനയിറങ്ങി

കോതമംഗലം: ഇഞ്ചത്തൊട്ടിയിൽ പട്ടാപകലും കാട്ടാനയിറങ്ങി. ഭയന്ന് വിറങ്ങലിച്ച് നാട്ടുകാർ
ഗ്രാമവാസികളുടെ ഉറക്കംമാത്രമല്ല,നിത്യജീവിതംതന്നെ കാട്ടാനകളുടെ വിളയാട്ടംമൂലം പ്രതിസന്ധിയിരിക്കുകയാണ്.ആനകള്‍ വനത്തിലെന്നപോലെ നാട്ടിലും വിഹരിക്കുന്നകാഴ്ചയാണ് ഇവിടെ കാണാനാകുക.മറ്റ് പലയിടങ്ങളിലും രാത്രിമാത്രമാണ് ആനയെ ഭയപ്പെടേണ്ടതെങ്കില്‍ ഇഞ്ചത്തൊട്ടിയിൽ പകലും സ്ഥിതി സമാനമാണ്.വൈകുന്നേരംമുതല്‍ ആനകള്‍ ഒറ്റക്കോ കൂട്ടമായോ വനത്തിന് പുറത്തിറങ്ങും.പിന്നെ റബ്ബര്‍തോട്ടങ്ങളിലും കൃഷിയിടങ്ങളിലുമാണ് ഇവയുടെ സാന്നിദ്ധ്യം.

രാത്രിയില്‍ വീടിന് പുറത്തിറങ്ങാന്‍പോലും ആനയെ ഭയക്കണം.പകല്‍സമയത്ത് റോഡിലൂടെയുള്ള യാത്രയും അത്ര സുരക്ഷിതമല്ല.നാട്ടിലിറങ്ങുന്ന ആനകളെ തുരത്താന്‍ വനപാലകര്‍ എത്താറുണ്ട്.നാട്ടുകാരും കൂടെ പങ്കു ചേരും.ഓരോ ദിവസവും ഇതുതന്നെ ആവര്‍ത്തിക്കുകയാണ്.കാട്ടാനകളെ പ്രതിരോധിക്കാന്‍ കഴിയുന്ന ശക്തമായ ഫെന്‍സിംഗ് വനാതിര്‍ത്തിയില്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണെങ്കിലും ഫലപ്രദമായി നടപ്പാക്കാന്‍ അധികൃതര്‍ക്ക കഴിഞ്ഞിട്ടില്ല.ആനകള്‍ വനത്തിനുപകരം നാട്ടില്‍തന്നെ സ്ഥിരവാസമാക്കുമോയെന്ന ഭയപ്പാടിലാണ് ഇഞ്ചത്തൊട്ടിക്കാര്‍.

You May Also Like

NEWS

കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...

NEWS

കോതമംഗലം: ആയൂർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഔഷധ ഗ്രാമം പദ്ധതിയുമായി വാരപ്പെട്ടിപഞ്ചായത്ത്.ഓരോ വീട്ടിലും ഓരോ ഔഷധൃക്ഷം ,സ്കൂളുകളിൽ ഔഷ തോട്ടം,പഞ്ചായത്തിൻ്റെയും ആയൂർവേദ ഡിസ്പെൻസറി, കുടുബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി ഔഷധ സസ്യങ്ങൾ,...

NEWS

കോതമംഗലം: സംസ്ഥാന സ്കൂൾ കായിക മേള – കോതമംഗലത്ത് ഫുഡ് കമ്മിറ്റി ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ്‌ മോഡലിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സ്വിമ്മിംഗ് മത്സരം നവംബർ...

NEWS

കോതമംഗലം : കോഴിപ്പിള്ളി മാർ മാത്യുസ് ബോയ്സ് ടൗൺ ഐ റ്റി ഐ യിൽ 22-24 ബാച്ചിന്റെ കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ...

error: Content is protected !!