കോതമംഗലം : കോഴിപ്പിള്ളി ലിറ്റിൽ ഫ്ലവർ ചർച്ചിൽ ഇടവക ദിനാഘോഷം സംഘടിപ്പിച്ചു. ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി കുടുംബ കൂട്ടായ്മകളുടെ വാർഷികവും സൺഡേ സ്കൂൾ വാർഷികവും സംയുക്തമായി ഒരുക്കിയിരുന്നു.ചടങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.വികാരി ഫാ.ഷാജി ചേലാട്ട് അധ്യക്ഷത വഹിച്ചു.ഫാദർ ഷാജി കുഴിഞ്ഞാലിൽ കറുകടം, സി എസ് ടി ഫാ. സോണി, സിസ്റ്റർ പ്രെനിത, സിസ്റ്റർ ലിസ്യു തെക്കേൽ എസ് ഡി കോൺവെന്റ്, സിസ്റ്റർ ജാനറ്റ്, പാരിഷ് കൗൺസിൽ സെക്രട്ടറി മജു പന്തപ്പിള്ളി, സുനിൽ കളിപ്പറമ്പിൽ,എൽ എഫ് ചർച്ച് മതബോധനം സെക്രട്ടറി അമല ബോണി, കുടുംബയൂണിറ്റ് ലീഡർ പ്രതിനിധി മെസ്സി ജേക്കബ്, മാതിരപ്പിള്ളി മത ബോധനം സെക്രട്ടറി റീന സാബു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പാരിഷ് ഫിനാൻസ് സെക്രട്ടറി ജോർജ് ഇലഞ്ഞിക്കൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ജെയ്സൺ ചാക്കോ നന്ദിയും രേഖപ്പെടുത്തി. വാർഷികത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാ പരിപാടികൾ ഉണ്ടായിരുന്നു.
