വാരപ്പെട്ടി: ജില്ലാ പഞ്ചായത്തിന്റെയും വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെയും 2023-24,24-25വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണിപൂർത്തീകരിച്ച സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്
പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ് മുഖ്യ അതിഥിയും വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിന്ദു ശശി സ്വാഗതവും ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡയാനബി ബ്ലോക്ക് മെമ്പർ നിസാമോൾ ഇസ്മയിൽ ,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ദീപ ഷാജു, എം. എസ് ബെന്നി, കെ. എം. സെയ്ദ്,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കുട്ടൻ പി പി,
കെ. കെ ഹുസൈൻ,ഷജി ബെസ്സി, ദിവ്യ സലി, പ്രിയ സന്തോഷ് , വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ പി. എ യൂസഫ്, എ ആർ അനി, ഇ.എ.നിസാർ ,റഹിം അപ്പയ്ക്കൽ,റെജിൻ കുമാർ,സിഡിഎസ് ചെയർപേഴ്സൺ ധന്യ സന്തോഷ് ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു.മുൻകാല അദ്ധ്യാപകരെയും പ്രവർത്തകരെയും ആദരിച്ചു.
ജില്ലാ ,ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സഹകരണത്തോടുകൂടി 24 – 25 സാമ്പത്തിക വർഷത്തോട് കൂടി മുഴുവൻ അങ്കണവാടികളും സ്മാർട്ട് അങ്കണവാടികൾ ആക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് യോഗത്തിൽ പ്രഖ്യാപിച്ചു.
ഐ
സി ഡി എസ് സൂപ്പർവൈസർ മുംതാസ് നന്ദി പറഞ്ഞു.
