പെരുമ്പാവൂർ : പാണംകുഴി മുതൽ പാണിയേലി വരെയുള്ള വനാതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ഫെൻസിംഗ് നിർമ്മാണം പൂർത്തിയായി .ഇന്ന് വൈകിട്ട് ആറുമണി മുതൽ വൈദ്യുതി ചാർജ് ചെയ്യുമെന്നും പുലർച്ചെ ആറു വരെ വൈദ്യുതി പ്രവഹിക്കും എന്നും എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു .പുഴയിൽ രാത്രികാലങ്ങളിൽ കുളിക്കാൻ പോകുന്നവരും , മൃഗങ്ങളെ തീറ്റി തിരികെ വരുന്നവരും ജാഗരൂകരായിരിക്കണം എന്ന് എംഎൽഎ അറിയിച്ചു .വന്യജീവി ശല്യം കൊണ്ട് പൊറുതിമുട്ടുന്ന പ്രദേശവാസികൾക്ക് ആശ്വാസ പകരുന്നതാണ് ഈ നടപടി .