Connect with us

Hi, what are you looking for?

NEWS

പല്ലാരിമംഗലം പഞ്ചായത്തിൽ കുടിവെള്ള പദ്ധതിയുടെ നവീകരണത്തിന് 38 കോടി 93 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു : ആന്റണി ജോൺ എം എൽ എ

കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്തിൽ കുടിവെള്ള പദ്ധതിയുടെ നവീകരണത്തിന് 38 കോടി 93 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. വെളിയങ്കുന്നില്‍ പഞ്ചായത്ത്‌ വക ഭൂമിയില്‍ 2 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഒരു ഉപരിതല ടാങ്ക് നിർമ്മിച്ച് ത്യക്കേപ്പടിയില്‍ പണികഴിപ്പിക്കുന്ന പമ്പ് ഹൗസിൽ നിന്നും 35 HP പമ്പ് സെറ്റ്‌ സ്ഥാപിച്ച്‌ 4 കിലോമിറ്റര്‍ നീളം പമ്പിംഗ്‌ മെയിന്‍ സ്ഥാപിച്ച്‌ വെള്ളം എത്തിക്കും . ടാങ്കിൽ നിന്നും ഇടുന്ന വിതരണ ശ്രംഖല വഴി നിലവിലുള്ള എല്ലാ വാട്ടര്‍ കണക്ഷനുകളിലും സുഗമമായി വെള്ളം എത്തിക്കും .പുതിയതായി 22 കിലോമിറ്റര്‍ നീളത്തിൽ പൈപ്പ്‌ലൈന്‍ ഇട്ടിട്ടി ല്ലാത്ത എല്ലാ ഗ്രാമീണ റോഡുകളിലും സ്ഥാപിക്കും. വാക്കത്തിപ്പാറയില്‍ പുതിയതായി പണികഴിപ്പിക്കുന്ന 4.50 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉപരിതല ജലസംഭരണിയില്‍ നിന്ന്‌ 200 മില്ലി മീറ്റര്‍ വ്യാസമുള്ള പൈപ്പ്‌ 6 കിലോമീറ്റര്‍ നീളത്തില്‍ സ്ഥാപിക്കും. നിലവിലുള്ള വരമ്പുപാറ 1 എം എല്‍ ഡി ട്രീറ്റുമെന്‍റിനോട്‌ അനുബന്ധമായുള്ള സംപില്‍ കൂടുതല്‍ വെള്ളം എത്തിച്ച്‌ വിതരണത്തിന്‌ ലഭ്യമാക്കും . കാലാഹരണപ്പെട്ട പൈപ്പുകള്‍ മാറ്റുന്നതോടുകൂടി 3561 കുടുംബങ്ങൾക്കാണ് വാട്ടർ കണക്ഷൻ ലഭ്യമാക്കുന്നത് .കുടിവെള്ള പദ്ധതിയുടെ നവീകരണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും എം എൽ എ പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം മാര്‍ ബസേലിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (എംബിറ്റ്‌സ്)കോളേജിന്റെ പുതിയ അക്കാദമിക് വിംഗിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. മാര്‍ തോമ ചെറിയ പള്ളി വികാരി ഫാ....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ 58-) മത് വാർഷികാഘോഷവും, അധ്യാപക രക്ഷകർത്താ ദിനവും,യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.  ആന്റണി ജോൺ എംഎൽഎ  ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു...

CHUTTUVATTOM

കോതമംഗലം: കീരമ്പാറ വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ 88-ാമത് സ്‌കൂള്‍ വാര്‍ഷികാഘോഷം’ സ്‌പെക്ട്ര 2കെ26′ സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ.ജോണ്‍ പിച്ചാപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഫാ. ജേക്കബ്...

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ ക്രിക്കറ്റ് ലീഗിന് (കെഎംസിഎല്‍ 2026) പരീക്കണ്ണിയില്‍ തുടക്കമായി. പരീക്കണ്ണി അതിനാട്ട് സ്‌പോര്‍സ് ഹബ്ബ് അരീന ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു. യോഗത്തില്‍ അന്‍വര്‍...

CHUTTUVATTOM

കോതമംഗലം:പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കോതമംഗലം നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നൽകി. ആഗോള സര്‍വ്വമത തിര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ത്തോമ ചെറിയപള്ളിയുടെയും, മതമൈത്രി സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വീകരണം അഡ്വ.ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ (സാരംഗ് 2കെ26) 86-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന തല മേളയിലെ വിജയികള്‍ക്ക് എംഎല്‍എ ചടങ്ങില്‍...

CHUTTUVATTOM

കോതമംഗലം: കേരളത്തിന്റെ കായികരംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച നവതി മെമ്മോറിയല്‍ ബില്‍ഡിംഗിന്റെയും, നവീകരിച്ച പവലിയന്റെയും ഉദ്ഘാടനം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ...

CHUTTUVATTOM

കോതമംഗലം: സഹകരണ ബാങ്കിലെ ജോലി തിരക്കിനിടയിലും കൃഷിയില്‍ നൂറു മേനി വിളയിച്ച് പുതുപ്പാടി സ്വദേശി ലൈജു പൗലോസ്. പാട്ടത്തിന് എടുത്ത ഭൂമിയില്‍ വിവിധയിനം ബഡ് പ്ലാവുകള്‍ നട്ടുപിടിപ്പിച്ച് വിളവെടുത്ത് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍...

CHUTTUVATTOM

കോതമംഗലം: അടിവാട് ഗോള്‍ഡന്‍ യംഗ്‌സ് ക്ലബ് സംഘടിപ്പിച്ച വി.എം മുഹമ്മദ് ഷാഫി വാച്ചാക്കല്‍ മെമ്മോറിയല്‍ 28-ാമത് ഫ്‌ലഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. വിദേശ താരങ്ങളുടെയും, സന്തോഷ്...

CHUTTUVATTOM

കോതമംഗലം: കെഎസ്ആര്‍ടിസി യൂണിറ്റില്‍ ആദ്യമായി അനുവദിച്ച ബഡ്ജറ്റ് ടൂറിസം ബസ് സര്‍വീസിന്റെ ഉദ്ഘാടനം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കോതമംഗലം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു അധ്യക്ഷത വഹിച്ചു. വൈസ്...

CHUTTUVATTOM

കോതമംഗലം: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി സുനന്ദിനി കൃഷിക്കൂട്ടം കുത്തുകുഴിയുടെ നേതൃത്വത്തില്‍ കോതമംഗലം കോഴിപ്പിള്ളി മലയിന്‍കീഴ് ബൈപ്പാസിന് സമീപം റീട്ടെയില്‍ ഔട്ട്‌ലെറ്റ് ആരംഭിച്ചു. ആന്റണി ജോണ്‍ എംഎല്‍എ...

NEWS

കോതമംഗലം: ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രെസെന്‍ഡോ എന്ന പേരില്‍ സാംസ്‌കാരിക ഫെലിസിറ്റേഷന്‍ പരിപാടി സംഘടിപ്പിച്ചു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിസ്റ്റേഴ്‌സ് ഓഫ് നസ്രത്ത് കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയര്‍...

error: Content is protected !!