പല്ലാരിമംഗലം : എസ് പി സി ഗെയിംസ് ക്ലബ്ബിൻറെ ഭാഗമായി പല്ലാരിമംഗലം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ച ഫുട്ബോൾ ടീമിൻറെ ജേഴ്സി പ്രകാശനം പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ ഇ അബ്ബാസ് നിർവഹിച്ചു. എസ് പി സി നോഡൽ ഓഫീസർ ബിജു കെ നായർ, സ്കൂൾ പി ടി എ പ്രസിഡന്റ് ഷിജീബ് സൂപ്പി, പി ടി എ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പി എം കബീർ, ടീം കോച്ച് എം എസ് ആഷിഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
