കോതമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ എസ് എൻ ഡി പി മടിയൂർ അംഗനവാടി റോഡിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി 10 ലക്ഷം രൂപയാണ് പ്രസ്തുത റോഡിൻ്റെ നവീകരണത്തിനായി അനുവദിച്ചിട്ടുള്ളതെന്ന് എം എൽ എ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്,എം എം ബക്കർ,പി എം ഹസ്സൻകുഞ്ഞ്,ടി എം നൗഷാദ്,വി പി ബഷീർ,കെ എ യൂസഫ്, ഷാ പഴമ്പിള്ളിൽ,എം എം അൻസാർ,ഇ എൻ ഷെയ്ഖ്,പി എം ആലി തുടങ്ങിയവർ പങ്കെടുത്തു.
