കോതമംഗലം :പല്ലാരി മംഗലം ഗ്രാമപഞ്ചായത്തിലെ 11-ാ0 വാർഡിലെ സ്മാർട്ട് അങ്കണവാടി നാടിന് സമർപ്പിച്ചു.വ്യവസായ, വാണിജ്യ നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവഹിച്ചു.ആൻ്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ പല്ലാരിമംഗലം അസിസ്റ്റൻറ് എഞ്ചിനീയർ ദിവ്യ ശശി റിപ്പോർട്ട് അവതരിപ്പിച്ചു.ചടങ്ങിൽ
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സഫിയ സലിം,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സീനത്ത് മൈതീൻ,വാർഡ് മെമ്പർമ്മാരായ
റിയാസ് തുരുത്തേൽ, നസിയ ഷമീർ, എ.എ രമണൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൃഷ്‌ണൻകുട്ടി, അസിസ്റ്റൻറ് സെക്രട്ടറി നസീമ എം.എം,സി.ഡി.പി.ഒമ്മാരായ ജിഷ ജോസഫ്,പിങ്കി കെ. അഗസ്റ്റിൻ,ഐ.സി.ഡി.എസ് ബിന്ദു എ.എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.പഞ്ചായത്ത് പ്രസിഡൻറ് ഖദീജ മുഹമ്മദ് സ്വാഗതവും
,അങ്കണവാടി വർക്കർ സുമംഗല നന്ദിയും രേഖപ്പെടുത്തി. എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയും, പഞ്ചായത്ത് ഫണ്ട് 26 ലക്ഷം രൂപയും,ബ്ലോക്ക് പഞ്ചായത്ത് 7 ലക്ഷം രൂപയും (58 ലക്ഷം) വിനിയോഗിച്ചാണ് സ്മാർട്ട് അങ്കണവാടിയുടെ നിർമ്മാണം പൂർത്തീകരിച്ചത്.
അങ്കണവാടിയ്ക്കായി സ്ഥലം നൽകിയ തൊട്ടിയിൽ കുടുംബത്തെ ചടങ്ങിൽ ആദരിച്ചു.



























































