കോതമംഗലം : പല്ലാരിമംഗലത്ത് പട്ടാപകൽ വീട്ടമ്മയെ ആക്രമിച്ചു മോക്ഷണ ശ്രമം. പല്ലാരിമംഗലം വെയ്റ്റിംഗ് ഷെഡിന് സമീപമുള്ള വീട്ടിലാണ് പട്ടാപ്പകൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണം അപഹരിക്കാൻ ശ്രമം നടന്നത്. മുഖം മൂടി ധരിച്ചു വന്ന മോഷ്ടാവ് വീട്ടമ്മയെ ആക്രമിച്ചു സ്വർണ്ണം അപഹരിക്കുവാൻ ശ്രമം നടത്തുകയായിരുന്നു. മോഷ്ടാവുമായി ചെറുത്തു നിൽപ്പിൽ പരിക്കേറ്റ്
വീട്ടമ്മയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോത്താനിക്കാട് പോലീസ് സ്ഥലതെത്തി പരിശോധന നടത്തിയ ശേഷം അന്വേഷണം ആരംഭിച്ചു. സംശയത്തിന്റെ പേരിൽ ചിലരെ ചോദ്യം ചെയ്തു വരികയാണ്.
