പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ പുലിക്കുന്നേപ്പടി പാടശേഖരത്തിൽ നടന്ന കൊയ്ത്തുത്സവം പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ശ്രീമതി നിസാമോൾ ഇസ്മായിൽ, വാർഡ് മെമ്പർ എ എ രമണൻ, പാടശേഖര സമിതി സെക്രട്ടറി പി പി അബ്ദുൾ ഖലാം, കൃഷി ഓഫീസർ ഇ എം മനോജ്, പുലിക്കുന്നേപ്പടി പാടശേഖരസമിതിയിലെ കർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.25 ഏക്കർ വരുന്നതാണ് പുലിക്കുന്നേപ്പടി പാടശേഖരം.
