പല്ലാരിമംഗലം: പ്രവാസി അസോസിയേഷൻ പല്ലാരി ക്കൂട്ടത്തിന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമവും, വിവിധ സ്കൂളുകൾക്കുള്ള സ്കൂൾബാഗ് വിതരണവും, അപൂർവ്വ രോഗംബാധിച്ച പിടവൂർ സ്വദേശി നിയാസ് ചികിത്സാ സഹായ വിതരണവും നടത്തി. അടിവാട് വ്യാപാര ഭവനിൽനടന്ന പരിപാടി കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ് ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും, മൊമെന്റോയും, സ്കൂൾ ബാഗുകളും വിതരണം ചെയ്തു.പല്ലരികൂട്ടം പ്രസിഡന്റ് അലിക്കുഞ്ഞ് മുറിയോടി അധ്യക്ഷതവഹിച്ചു.
പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈപ്രസിഡന്റ് ഒ ഇ അബ്ബാസ്, ബ്ലോക്ക് പഞ്ചായത്തഗം നിസാമോൾ ഇസ്മയിൽ, പല്ലാരിമംഗലം ജിവിഎച്ച്എസ്എസ് ഹെഡ്മാസ്റ്റർ പി എൻ സജിമോൻ, മാവുടി ഗവ. എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് പി കെ ഐഷ, വാളാച്ചിറ എൽപി സ്കൂൾ ഹെഡ്മാസ്റ്റർ മുജീബ് റഹ്മാൻ, ഷെമീർ മൈതീൻ, എം പി ഷൗക്കത്ത്, ടി കെ ജാബിർ, മുഹമ്മദ് തട്ടായത്ത്, അൽത്താഫ് മടിയൂർ, കെ എം നിഷാദ്, റഷീദ് പെരുമ്പുംചാലി എന്നിവർ സംസാരിച്ചു. പല്ലാരിക്കൂട്ടം സെക്രട്ടറി അലിയാർ കീപ്പുറം സ്വാഗതവും, ട്രഷറർ കാസിം മുകളേൽ കൃതഞ്ജതയും പറഞ്ഞു. പിടവൂർ സ്വദേശി നിയാസ് ചികിത്സാ ധനസഹായം ആന്റണി ജോൺ എംഎൽഎ കൈമാറി.
