Connect with us

Hi, what are you looking for?

NEWS

പെന്‍ഷന്‍ തുകയില്‍ നിന്നും ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ദമ്പതികള്‍.

കോതമംഗലം : ജീവിതത്തിനായി ലഭിക്കുന്ന പെന്‍ഷന്‍ തുകയില്‍ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ദമ്പതികള്‍ മാതൃകയായി. പല്ലാരിമംഗലം പിടവൂര്‍ സ്വദേശികളായ ശാന്തിഭവന്‍ വീട്ടില്‍ റിട്ടയർഡ് ജില്ലാ സപ്ലൈസ് ഓഫീസര്‍ എം എന്‍ ബാലഗോപാലനും ഭാര്യ കെ എസ് ഇ ബി റിട്ടയർഡ് അക്കൗണ്ട്‌സ് ഓഫീസർ എം കെ സുമതിയമ്മയുമാണ് പെന്‍ഷന്‍ തുകയില്‍ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ആന്റണി ജോൺ എം എൽ എ യ്ക്ക് കൈമാറിയത്. 80 വയസുള്ള ബാലഗോപാലന്‍ 25 വര്‍ഷം മുമ്പും 75 വയസുള്ള സുമതിയമ്മ 20 വര്‍ഷം മുമ്പുമാണ് പെന്‍ഷനായത്. പ്രായാധിക്യം മൂലം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ കഴിയില്ലെങ്കിലും തങ്ങളാൽ കഴിയുന്ന ഒരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടരാണ് ഈ കുടുംബം.

ഫിലിം എഡിറ്റിങ്ങില്‍ ദേശീയ – സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ബി അജിത്തിന്റെ മാതാപിതാക്കളാണ് ഇവര്‍. ബാലഗോപാലന്‍ നിലവില്‍ സി പി ഐ എം കാവുംപടി ബ്രാഞ്ച് സെക്രട്ടറിയാണ്. ചടങ്ങില്‍ സി പി ഐ എം കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, വാരപ്പെട്ടി ലോക്കല്‍ സെക്രട്ടറി എം സി വര്‍ഗീസ്, കേരള ജേർണലിസ്റ്റ് യൂണിയന്‍ താലൂക്ക് പ്രസിഡന്റ് ലത്തീഫ് കുഞ്ചാട്ട്, സി പി ഐ എം വാരപ്പെട്ടി ലോക്കല്‍ കമ്മിറ്റിയംഗം കെ എം കരീം,ബ്രാഞ്ച് സെക്രട്ടറി കെ ഇ യൂനുസ്,എം പി പി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!