പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിൽ 2021 – 2022 സാമ്പത്തിക വർഷത്തെ വസ്തു നികുതി നൂറ് ശതമാനം സമാഹരിക്കുവാൻ നേതൃത്വം കൊടുത്ത വാർഡ് മെമ്പറന്മാർ, സ്റ്റാഫുകൾ എന്നിവരെ ആദരിച്ചു. പഞ്ചായത്തിലെ 5, 6, 7, 8, 11, 12, 13 എന്നീ വാർഡുകളിലാണ് നൂറ് ശതമാനം നികുതി പിരിവ് പൂർത്തീകരിച്ചത്. ഈ വാർഡുകള പ്രതിനിധീകരിക്കുന്ന മെമ്പറന്മാരായ റിയാസ് തുരുത്തേൽ, സഫിയ സലിം, സീനത്ത് മൈതീൻ, ഷാജിമോൾ റഫീഖ്, ഖദീജ മുഹമ്മദ്, ഒ ഇ അബ്ബാസ്, എ എ രമണൻ, ഈ വാർഡുകളിൽ നികുതി പിരിവിന് ചുമതലയുള്ള ക്ലാർക്കുമാരായ ഷൈബ അൻവർ, ശ്രീലക്ഷ്മി എന്നിവരെയാണ് ആദരിച്ചത്. പ്രസിഡൻ്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ്, സെക്രട്ടറി എം എം ഷംസുദ്ധീൻ എന്നിവർ മൊമൻ്റൊ കൈമാറി. പഞ്ചായത്തിൻ്റെ ആകെ നികുതി പിരിവ് 96.04% ആണ്.
