പല്ലാരിമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവൻവഴി ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായി ഗ്രോബാഗും, പച്ചക്കറിതൈകളും വിതരണം ചെയ്തു. വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ മൊയ്തു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ് അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ആമിന ഹസ്സൻകുഞ്ഞ്, ഷാജിമോൾ റഫീഖ്, എ എ രമണൻ, ഷെമീന അലിയാർ, നിസാമോൾ ഇസ്മയിൽ, കൃഷി അസിസ്റ്റന്റ് കെ എൻ ബീന, മൈത്രി പച്ചക്കറിക്ലസ്റ്റർ ഭാരവാഹികളായ ടി എം മൂസ, പി എം ഫരീദുദ്ധീൻ, കൃഷിവികസന സമിതി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. കൃഷി ആഫീസർ ജാസ്മിൻ തോമസ് സ്വാഗതവും, അസിറ്റന്റ് യു എ ജിൻസിയ കൃതജ്ഞതയും പറഞ്ഞു.

You must be logged in to post a comment Login