പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് ആഹ്വാനം ചെയ്ത പരിസ്ഥിതി ദിന പ്ലാസ്റ്റിക് കളക്ഷൻ പരിപാടിക്ക് തുടക്കമായി. പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലും, ചുറ്റുപാടും മണ്ണിൽ അടിഞ്ഞു കിടന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ ശേഖരിച്ച് കൊണ്ടാണ് തുടക്കം കുറിച്ചത്. ജൂൺ അഞ്ച് ഞായറാഴ്ച പഞ്ചായത്തിൽ ഉടനീളം നടക്കുന്ന പരിപാടിയുടെ വിളംബരമായിട്ടാണ്
ഇന്ന് പ്ലാസ്റ്റിക് പഞ്ചായത്ത് ഓഫീസ് പരിസരം ശുചീകരിച്ചത്. ജനപ്രതിനിധികൾ ജീവനക്കാർ കുടുംബശ്രീ പ്രവർത്തകർ സന്നദ്ധ പ്രവർത്തകർ ഹരിത കർമ്മസേന അംഗങ്ങൾ എന്നിവർ പങ്കാളികളായി.
പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സഫിയ സലിം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീനത്ത് മൈതീൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം അബ്ദുൽ കരീം, വാർഡ് മെമ്പർ റിയാസ് തുരുത്തേൽ സി ഡി എസ് ചെയർപേഴ്‌സൺ ശരീഫ റഷീദ്, സെക്രട്ടറി എം എം ശംസുദ്ദീൻ അസിസ്റ്റൻ്റ് സെക്രട്ടറി വി ആർ മനോജ്, ഹെഡ് ക്ലാർക്ക് ടി പി ബനേഷ് ഖാൻ വി ഇ ഒ അരുൺ പി നായർ എന്നിവർ നേതൃത്വം കൊടുത്തു.