പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ രണ്ടാം വാർഡിൽ സഞ്ചാരയോഗ്യമായിരുന്ന ടാറിംഗ് റോഡ് പഞ്ചായത്ത് പ്രസിഡന്റിന്റേയും, വാർഡ് മെമ്പറുടേയും ഒത്താശയോടെ മണ്ണെടുത്ത് വിൽപന നടത്തിയതിന്റെ പേരിൽ വിവാദമായ ഈട്ടിപ്പാറ – മോഡേൺപടി റോഡ് പഞ്ചായത്തിലെ എൽ ഡി എഫ് നേതാക്കളും, ജനപ്രതിനിധികളും സന്ദർശിച്ചു. റിയൽ എസ്റ്റേറ്റ് മാഫിയയും, പഞ്ചായത്ത് അധികാരികളും തമ്മിൽ നടത്തിയ ഗൂഡാലോചനയാണ് റോഡ് ആറടിയോളം കുഴിച്ച് മണ്ണെടുക്കാനുണ്ടായ സാഹചര്യം.
റിയൽ എസ്റേററ്റ് മാഫിയ റോഡിന്റെ ഇരുവശങ്ങളിലും വാങ്ങിയിട്ടുള്ള ഏക്കറുകണക്കിന് സ്ഥലത്ത് നിന്നും ലക്ഷക്കണിന് രൂപയുടെ മണ്ണെടുത്ത് വിൽപന നടത്താനുള്ള സാഹചര്യമുണ്ടാക്കുക എന്നതാണ് റോഡ് കുഴിച്ചതിലൂടെ പഞ്ചായത്ത് അധികാരികളും, മണ്ണ്, ഭൂമി മാഫിയകളും ലക്ഷ്യം വക്കുന്നത്. ഇപ്പോൾ ചെളിയും വെള്ളവും നിറഞ്ഞ് റോഡ് സഞ്ചാരയോഗ്യമല്ലാ തായിരിക്കുകയാണ്. ഇതിന് പിന്നിൽ വലിയ അഴിമതിയുണ്ട്. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൻമേൽ പഞ്ചായത്ത് പ്രസിഡന്റും, വാർഡ് മെമ്പറും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
താറുമാറായ റോഡ് സഞ്ചാരയോഗ്യമാ ക്കണമെന്ന നാട്ടുകാരുടെ ആവശ്യം ന്യായമാണ്. എന്നാൽ ഇതിന്റെ മറവിൽ അഴിമതി മൂടിവെക്കാനുള്ള നീക്കമാണ് നടക്കുന്നത്. അത് അംഗീകരിക്കാ നാവില്ലെന്ന് എൽ ഡി എഫ് നേതാക്കൾ പറഞ്ഞു. എൽ ഡി എഫ് കക്ഷിനേതാക്കളായ
സി പി ഐ എം ലോക്കൽ സെക്രട്ടറി എം എം ബക്കർ, സി പി ഐ ലോക്കൽ കമ്മിറ്റി അംഗം ഒ എം ഹസ്സൻ, കോൺഗ്രസ് എസ് നേതാവ് എ പി മുഹമ്മദ്, ലോക് താന്ത്രിക്ക് ജനതാദൾ നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഗോപി, ഐ എൻ എൽ നേതാവ് ആബിദ് തങ്ങൾ, ജനപ്രതിനിധികളായ ഒ ഇ അബ്ബാസ്, എ എ രമണൻ, മുബീന ആലിക്കുട്ടി,
പി കെ മുഹമ്മദ്, ടി പി എ ലത്തീഫ്, ടി എം നൗഷാദ് എന്നിവരാണ് റോഡ് സന്ദർശിച്ചത്.