പല്ലാരിമംഗലം : പല്ലാരിമംഗലം പഞ്ചായത്ത് രണ്ടാം വാർഡിലെ ഈട്ടിപ്പാറ മോഡേൺ പടിറോഡ് കുഴിച്ച് അനധികൃത മണ്ണ് വിൽപന നടത്തിയ സംഭവത്തിൽ പഞ്ചായത്ത് അധികാരികളുടെ മേൽ കുരുക്ക് മുറുകുന്നു. പോലീസ് നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്പോട്ട് മഹസർ തയ്യാറാക്കുകയും, തുടർന്ന് പഞ്ചായത്താഫീസിൽ തെളിവെടുപ്പിനായി എത്തുകയും ചെയ്തു. മണ്ണെടുപ്പുകാർക്കെതിരെ പഞ്ചായത്ത് കൊടുത്തകേസ് തിരിഞ്ഞു കൊത്തുന്ന സ്ഥിതിയാണുള്ളത്.
വാർഡ്മെമ്പറും പ്രസിഡന്റുമടക്കം നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ ഇത്തരത്തിൽ റോഡ്കുഴിച്ച് മണ്ണെടുത്ത് വിൽപന നടത്തിയതെന്നാണ് മണ്ണെടുത്തവർ പോലീസിൽ മൊഴികൊടുത്തിരി
ക്കുന്നത്. അതാണ് വസ്തുതയും എന്നിരിക്കെ മറ്റൊരു പപഞ്ചായത്ത് മെമ്പർ ഇതിനിടയിൽ പുറത്തുവിട്ട വോയിസ് ക്ലിപ്പും പോലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിൽ പോലീസ്നെതിരെയുള്ള പരാമർശനങ്ങൾ പോലീസ് ഗൗരവപൂർവമാണ് കാണുന്നത്. മാത്രമല്ല വിജലിയൻസിന്റെയും, മറ്റ് ഡിപ്പാർട്ട്മെന്റ്തല അന്വേഷണങ്ങളും വരാനിരിക്കുന്നതും ബന്ധപ്പെട്ടവരുടെ ഉറക്കം കെടുത്തുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ നീങ്ങുന്ന മുറയ്ക്ക് ഉയർന്ന് വരാനിരിക്കുന്ന ബഹുജന പ്രക്ഷോഭത്തെയും ഇക്കൂട്ടർ ഭയക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കെ പാർട്ടിക്കത്തെ ഒരുവിഭാഗം വരുത്തിവെച്ച ഗുരുതരമായ ഈ അഴിമതി മുസ്ലിം ലീഗിൽ ഭിന്നത മൂർച്ചിപ്പിച്ചിരി
ക്കുകയാണ്. പാരാതിയുമായി ഒരുവിഭാഗം പാണക്കാട് പോകാൻ തയ്യാറെടുക്കുന്നതായും അറിയുന്നു. വരും നാളുകളിൽ പല്ലാരിമംഗലത്തെ ലീഗിൽ ഒരു പൊട്ടിത്തെറിയുടെ നെരിപ്പോട് ഒരുങ്ങി കഴിഞ്ഞു. ഈ തീവെട്ടി കൊള്ളയിൽ ആരൊക്കെ കുടുംങ്ങുമെന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. കുറ്റക്കാർ ശിക്ഷിക്കപ്പെടുന്നതിനായി ഏതറ്റംവരെയും പോകുമെന്ന ഉറച്ചനിലപാടിലാണ്
സി പി ഐ എം ലോക്കൽ കമ്മിറ്റി.