പല്ലാരിമംഗലം : ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിലെ പഞ്ചായത്ത് റോഡായ മോഡേൺപടി – ഈട്ടിപ്പാറ റോഡിൽ പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ വാർഡുമെമ്പറുടെ നേതൃത്വത്തിൽ റോഡ് അഞ്ചടിയോളം താഴ്ത്തി അനധികൃതമായി മണ്ണ്കടത്തിക്കൊണ്ട് പോയ സംഭവം വിവാദത്തിൽ. മോഡേൺ പിടിയൽനിന്നും ഈട്ടിപ്പാറയിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡാണിത്. റോഡിന്റെ കയറ്റംകുറക്കാനെന്ന വ്യാജേനയാണ് അനധികൃത മണ്ണ് വിൽപന നടന്നിട്ടുള്ളത്. റോഡ്തുടങ്ങുന്നിടത്തും അവസാനിക്കുന്നിട
ത്തുമാണ് കയറ്റമെന്നിരിക്കെ മധ്യഭാഗത്ത് നിരപ്പായ സ്ഥലത്ത് റോഡ് കുഴിച്ചത് മൂലം റോഡ് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. തന്നെയുടെമല്ല പത്തടി വീതിയുണ്ടായിരുന്ന റോഡ് അഞ്ചടിയോളം താഴ്ചയിൽ കുഴിച്ചതോട്കൂടി റോഡിന്റെവീതി എട്ടടിമാത്രമായി ചുരുങ്ങി ഇപ്പോഴൊരു ഇടുങ്ങിയ തൊണ്ടായിരൂപപ്പെട്ടിരിക്കുകയാണ്.
അഞ്ചടി താഴ്ചയിൽ ഏതാണ്ട് എഴുപത്തഞ്ച്മീറ്റർ നീളത്തിൽ റോഡ്കുഴിച്ചിരിക്കു
കയാണ്. മൂന്ന് സ്വകാര്യവ്യക്തികൾക്കായി നൂറ്റിപത്ത് ലോഡ്മണ്ണ് ഇവിടെനിന്ന് കടത്തിക്കൊണ്ട് പോയിവിറ്റിട്ടുണ്ടെന്നാണ് അറിയുന്നത്. ഒരുലോഡിന് ആയിരത്തി അഞ്ഞൂറ് രൂപ എന്നനിലയിലാണ് മണ്ണ് വാങ്ങിയതെന്നാണ് വാങ്ങിയവർ പറയുന്നത്. അങ്ങനെ നോക്കിയാൽ ഏതാണ്ട് ഒരുലക്ഷത്തി അറുപത്തയ്യായിരം രൂപയുടെ മണ്ണ് പഞ്ചായത്ത് റോഡിൽ നിന്നും അനധികൃതമായി കടത്തിക്കൊണ്ടുപോയി വിൽപന നടത്തിയിട്ടുണ്ട്. പൊതുസ്ഥലത്തെ മണ്ണ്നീക്കം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട ലേലമുൾപ്പെടെയുള്ള ഒരുനടപടിയും പഞ്ചായത്ത് ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
അധികൃതമായി റോഡ്കുഴിച്ച് മണ്ണ് വിൽക്കുകയും, റോഡ് സഞ്ചാരയോഗ്യമല്ലാതാക്കുകയും ചെയ്തവർക്കെതിരെ പഞ്ചായത്ത് ഭരിക്കുന്ന പാർട്ടിയുടെ മുതിർന്ന നേതാവ്തന്നെ നേരത്തെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കൊടുത്തുവെങ്കിലും ഒരുനടപടിയും സ്വീകരിച്ചിട്ടില്ല.
റോഡ്കുഴിച്ച് സഞ്ചാരയോഗ്യമല്ലാതാക്കുകയും, അനധികൃതമായി മണ്ണ് കടത്തിക്കൊണ്ട് പോയി കച്ചവടം നടത്തുകയും ചെയ്തവർക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഈ വിഷയത്തിൽ വിജിലൻസിനും, ആർ ഡി ഒ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കും പരാതിനൽകുമെന്നും സി പി ഐ എം പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം എം ബക്കർ പറഞ്ഞു.