പല്ലാരിമംഗലം : സംസ്ഥാന സമ്മേളതീരുമാനപ്രകാരം ഒരു ലോക്കൽകമ്മിറ്റി പരിധിയിൽ ഭവനരഹിതരായ അർഹതപ്പെട്ട ഒരുകുടുംബത്തിന് വീട്നിർമ്മിച്ചു നൽകുക എന്ന കനിവ് ഭവന പദ്ധതിയിൽപ്പെടുത്തി സി പി ഐ എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി മണിക്കിണറിൽ താമസിക്കുന്ന ചിറക്കണ്ടത്തിൽ സിൽജയുടെ കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽ കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ് നിർവ്വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി എൻ ബാലകൃഷ്ണൻ, ഏരിയാകമ്മിറ്റി അംഗം കെ ബി മുഹമ്മദ്, ലോക്കൽ സെക്രട്ടറി
എം എം ബക്കർ, ബ്ലോക്പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ് എന്നിവർ ചടങ്ങിൽ സംമ്പന്ധിച്ചു. നിർമ്മാണത്തിലിരിക്കുന്ന ലോക്കൽ കമ്മിറ്റി ആഫീസിന്റെ ഉദ്ഘാടവും കനിവ് ഭവനത്തിന്റെ താക്കോൽദാനവും ഒരുമിച്ച് നടത്തുമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി അറിയിച്ചു.

You must be logged in to post a comment Login