കവളങ്ങാട്: ഗ്രാമീണ റോഡുകള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി അടിവാട് – പുഞ്ചക്കുഴി റോഡിന്റെ വീതി കൂട്ടല്‍ നടപടികള്‍ ആരംഭിച്ചു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് 12 ാം വാര്‍ഡില്‍ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണോദ്ഘാടനം നവംബര്‍ 5ന് ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചിരുന്നു. വീതികൂട്ടി റോഡ് ഫോം ചെയ്തശേഷം ഉടന്‍ റീ ടാര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ ഒ ഇ അബ്ബാസ് അറിയിച്ചു.
