Connect with us

Hi, what are you looking for?

EDITORS CHOICE

കോവിഡ് കാലത്തെ ചൂഷണത്തിനെതിരെ പ്രതികരിച്ച് ഹീറോ യംഗ്സ് സിവിൽ ഡിഫൻസ് അംഗം ഷാമോൻ മാനാങ്കാവിൽ.

പല്ലാരിമംഗലം : എറണാകുളം പനമ്പിള്ളി നഗറിലുള്ള പാം ഗോൾഡ് സൂപ്പർമാർക്കറ്റിൽ നിന്നും ഷാമോൻ മാസ്ക് വാങ്ങിയതിന് അമിത വില ഈടാക്കുകയും തുടർന്ന് നിയമനടപടികളുമായ് മുന്നോട്ടു പോവുകയുമാണ് ഉണ്ടായത്. 5 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മാസ്കിന് ഷാമോനിൽ നിന്നും 15 രൂപ വീതമാണ് ഈടാക്കിയത്. സാധാരണ ഈ മസ്കിന് 5 രൂപയാണ് വില എന്ന് സർക്കാർ ഉത്തരവ് ചൂണ്ടി കാണിച്ചു കൊണ്ട് ഷാമോൻ പറഞ്ഞു, എങ്കിൽ പോലും ധിക്കാരപരമായ നിലപാടാണ് കട ഉടമയിൽ നിന്നും ഉണ്ടായത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും പോലീസിന്റെ നിർദ്ധേശാനുസരണം ലീഗൽ മെട്രോളജിയ്ക്ക് പരാതിയും ബില്ലും മെയിൽ അയക്കുകയും തുടർന്ന് ലീഗൽ മെട്രോളജി ഓഫീസിൽ നിന്നും വിളിച്ച് നടപടി സ്വീകരിക്കും എന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകുകയും ചെയ്തു.

അടുത്ത ദിവസം തന്നെ സൂപ്പർ മാർക്കറ്റ് റൈഡ് ചെയ്ത് 10000 രൂപ ഫൈൻ അടപ്പിക്കുകയും ചെയ്തു എന്ന വിവരം ഷാ മോനെ വിളിച്ച് അറിയിക്കുകയും ചെയ്തു . തുടർന്നും ഇത്തരത്തിൽ അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ 50000 യാണ് ഫൈൻ എന്ന് ലീഗൽ മെട്രോളജി ഓഫീസർ അഭിപ്രായപ്പെട്ടു . കോവിഡ് കാലത്ത് ഒഴിവാക്കാൻ പറ്റാത്ത സന്തത സഹചാരിയായ മാസ്ക് വാങ്ങുന്ന സാധാരണക്കാരായ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ പ്രതികരിക്കുവാൻ എല്ലാവരും മുന്നിട്ട് ഇറങ്ങണം എന്നാണ് ഷാമോൻ ഓർമ്മപ്പെടുത്തുന്നു. പ്രതികരണ ശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യുവ സമൂഹത്തിന് മാതൃകയാണ് ഷാമോന്റെ പ്രവർത്തനം .കല്ലൂർക്കാട് ഫയർസ്റ്റേഷനിലെ സിവിൽ ഡിഫൻസ് ടീമംഗവും ഹീറോ യംഗ്സ് ന്റെ കോവിഡ് പ്രതിരോധ പ്രവർത്തന മുൻനിര മുന്നണി പോരാളിയുമായ ഷാമോൻ മാനാങ്കാവിൽ ഇപ്പോൾ പോത്താനിക്കാട് പോലീസിനോടൊപ്പം പിക്കറ്റ് ഡ്യൂട്ടി ചെയ്തു വരികയാണ്.

You May Also Like

NEWS

കോതമംഗലം : പൈമറ്റം ഗവൺമെന്റ് യുപി സ്കൂളിലും സമീപത്തെ അങ്കണവാടിയിലും രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ അതിക്രമം നടത്തി. അങ്കണവാടിയിലെ ശുചിമുറിയുടെ വാതിൽ ചവിട്ടിപ്പൊളിക്കുകയും വെളുത്തനിറത്തിലുള്ള മാലിന്യം ശുചിമുറിയിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിൽ...

NEWS

പല്ലാരിമംഗലം : സംസ്ഥാന സർക്കാർ അനുവദിച്ച 1 കോടിരൂപ ചെലവഴിച്ച് നവീകരണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇഎംഎസ്സിന്റെ നാമധേയത്തിലുള്ള പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം യുവജനകാര്യ കായികവകുപ്പ് മന്ത്രി വി അബ്ദുൾറഹ്മാൻ ഉദ്ഘാടനം...

SPORTS

കോതമംഗലം : എഴുപത്തിയെട്ടാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ റണ്ണറപ്പായ കേരള ടീമിന്റെ സഹപരിശീലകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രഫസറും, പല്ലാരിമംഗലം മിലാൻ ഫുട്ബോൾ ക്ലബ്ബ് മെമ്പറുമായ ഹാരി ബെന്നിയെ മിലാൻ...

ACCIDENT

കോതമംഗലം : അടിവാട് കോതമംഗലം റോഡിൽ കോഴിപ്പിള്ളിക്കും പിടവൂരിനും ഇടയിൽ ടോറസ് ലോറിയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടി ഇടിച്ചു. ആളാപായമില്ല. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. പാറമടയിലേക്ക് കയറ്റാനായി വരികയായിരുന്ന ടോറസ്...

CHUTTUVATTOM

കോതമംഗലം :സംസ്ഥാന അധ്യാപക അവാർഡ് ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് സജിമോൻ പി എൻ അർഹനായി. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കളിലെ പ്രധാനാധ്യാപകനാണ്. പാഠ്യ – പാഠ്യേതര...

NEWS

കോതമംഗലം : പല്ലാരിമംഗലം സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ വളപ്പിൽ  മോഷണം നടന്നതായി പരാതി. കഴിഞ്ഞ അവധി ദിവസം രണ്ടു വ്യക്തികൾ അതിക്രമിച്ചു കയറി സ്കൂൾ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന പിവിസി, മറ്റ് ഇരുമ്പ്...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...

NEWS

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ വസ്തുനികുതിയും സേവന നികുതിയും പുതുക്കി നിശ്ചയിക്കുന്നതിനെതിരെ പ്രതിപക്ഷത്തോടെപ്പം ഭരണകക്ഷി അംഗത്തിന്റെയും പ്രതിഷേധം. ഭരണകക്ഷി അംഗമായ കെ എം അബ്ദുല്‍ കെരീമാണ്് പ്രതിപക്ഷത്തിനെപ്പം പ്രതിഷേധം ഉയര്‍ത്തിത്. അന്യായമായ നികുതി വര്‍ധനവ്...

NEWS

കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്തിൽ കുടിവെള്ള പദ്ധതിയുടെ നവീകരണത്തിന് 38 കോടി 93 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. വെളിയങ്കുന്നില്‍ പഞ്ചായത്ത്‌ വക...

error: Content is protected !!