പല്ലാരിമംഗം: കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷമായി സാമൂഹീക സാംസ്ക്കാരീക ആരോഗ്യ ശുചീകരണ കലാ കായീക മേഖലകളിൽ സജീവ സാന്നിദ്ധ്യമായ് പ്രവർത്തിച്ച് വരുന്ന അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ പുതിയ ഓഫീസ് റൂമിന്റെ ഉദ്ഘാടനവും ക്ലബ്ബിന്റെ 24- മത് വാർഷീക സമ്മേളനവും ത്രിതല ഗ്രാമ പഞ്ചായത്തിലേക്ക് വിജയിച്ച ജനപ്രതിനിധികൾക്കുള്ള സ്വീകരണ പരിപാടിയും സംഘടിപ്പിച്ചു . ജീവകാരുണ്യ പ്രവർത്തനങ്ങൾ മുഖമുദ്രയാക്കി പ്രവർത്തിച്ച് വരുന്ന ഹീറോ യംഗ്സ് ക്ലബ്ബ് ഇതോടകം ഒട്ടനവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു . ഭവന രഹിതരായ നിർദ്ധന കുടുംബങ്ങൾക്ക് വീടുകൾ പണത് നൽകുകയും വാസയോഗ്യമല്ലാത്ത ധാരാളം വീടുകൾ പുനർനിർമ്മിച്ച് നൽകുകയും നിർദ്ധന യുവതികൾക്ക് വിവാഹ ധനസഹായം നൽകിയും ഒട്ടനവധി ചികിത്സാ സഹായങ്ങൾ നൽകിയും നിർദ്ധന രോഗികൾക്കും അപകടത്തിൽ പെടുന്നവർക്കും സൗജന്യ ആബുലൻസ് സേവനം നൽകിയും നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകിയും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലമായ് ക്ലബ്ബ് ഏറ്റെടുത്ത് നടത്തി വരുന്നത് .
കേരളം സാക്ഷ്യം വഹിച്ച മഹാപ്രളയത്തിൽ എറണാകുളം പത്തനംതിട്ട വയനാട് ജില്ലകളിലായി പൊതു ജനപങ്കാളിത്വത്തോടു കൂടി സ്വരൂപിച്ച ടൺ കണക്കിന് ഭക്ഷ്യവസ്തുക്കളും അവ ശ്വവസ്തുക്കളും എത്തിച്ച് നൽകിയും ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയും വിവിധ വകുപ്പുകളുടെ പ്രശംസ പിടിച്ച് പറ്റുവാനും ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട് . എല്ലാ വർഷവും വിവിധ ആശുപത്രികളുടെ സഹകരണത്തോടു കൂടി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക വഴി നിരവധി പേർക്ക് സൗജന്യ ചികിത്സയും ലഭ്യമാക്കി വരുന്നു . ക്ലബ്ബ് രൂപം കൊണ്ട നാൾ മുതൽ പ്രവർത്തിച്ച് വരുന്ന സൗജന്യ രക്തദാന ഫോറത്തിലൂടെ ഒട്ടനവധി രോഗികൾക്ക് രക്തം ദാനം ചെയ്തുകൊണ്ടും അശരണരുടേയും ആലംബഹീനരുടേയും അഭയകേന്ദ്രമാണ് ഇന്ന് ഹീറോ യംഗ്സ് ക്ലബ്ബ് .
നാടിന്റെ സാംസ്ക്കാരിക ഉന്നമനത്തിനായ് ഒട്ടനവധി സാംസ്ക്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതോടൊപ്പം പൊതുനിരത്തുകളും സർക്കാർ സ്ഥാപനങ്ങളും ശുചീകരിച്ചുകൊണ്ടും ഒരു നാടിന്റെ ആശയും ആവേശവുമാണ് ഇന്ന് ഹീറോ യംഗ്സ് ക്ലബ്ബ് .
അംഗങ്ങളുടെ ആധിക്യം മൂലം നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ചെറിയ ഓഫീസ് മാറ്റി കൂടുതൽ സൗകര്യപ്രദമായ സ്ഥലം അടിവാട് ടൗണിൽ കണ്ടെത്തുകയും ക്ലബ്ബ് അംഗങ്ങളുടെ സാമ്പത്തീക സഹായം കൊണ്ട് സ്വന്തമായി വാങ്ങി നിർമ്മിച്ച പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനമാണ് പുതുവർഷ പുലരിയിൽ നടത്തിയത് . പ്രസ്തുത യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ത്രിതല ചഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണം നൽകി .
ഗോ ഗ്രീൻ സേവ് എന്ന സന്ദേശവുമായി കേരളത്തിലുടനീളം സൈക്കിൾ സവാരി നടത്തിയ പല്ലാരിമംഗം സ്വദേശികളായ അഫ് നാസ് സലീം , അമീൻ നാസ്സർ തുടങ്ങിയവരെയും എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾക്കും പുരസ്ക്കാരം നൽകി ആദരിച്ചു . ക്ലബ്ബ് പ്രസിഡന്റ് കെ കെ അബ്ദുൽ റഹ്മാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് കെ കെ അഷ്റഫ് സ്വാഗതം ആശംസിച്ചു . ഇടുക്കി എം.പി അഡ്വ.ഡീൻ കുര്യാക്കോസ് പുതിയ ഓഫീസ് റൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു .ലൈബ്രറി ഉദ്ഘാടനം കോതമംഗലം എം.എൽ.എ ആന്റണി ജോൺ നിർവ്വഹിച്ചപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ഒ അബ്ബാസ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മയിൽ , ജില്ലാ പഞ്ചായത്ത് അംഗം റാണി കുട്ടി ജോർജ് , സി.പി.ഐ.എം പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം.എം ബക്കർ , കോൺഗ്രസ്സ് (ഐ) പല്ലാരിമംഗലം മണ്ഡലം പ്രസിഡന്റ് കെ.ജെ ബോബൻ , ക്ലബ്ബ് സെക്രട്ടറി അബ്ബാസ് കെ.എം , വൈസ് പ്രസിഡന്റ് സി.എം അഷ്റഫ് , ചീഫ് കോ- ഓഡിനേറ്റർ ഷൗക്കത്തത്തലി എം.പി , ജോ: സെക്രട്ടറി ഷിജീബ് സൂപ്പി ,മുൻ സെക്രട്ടറി യു എച്ച് മുഹിയുദ്ദീൻ , കമ്മറ്റി അംഗം ഷിഹാബ് സി എച്ച് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . ട്രഷറർ അനി വർഗ്ഗീസ് നന്ദി പറഞ്ഞു .