കോതമംഗലം :- കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലേറെ കാലമായ് പല്ലാരിമംഗലം പഞ്ചായത്തിൽ അടിവാട് കേന്ദ്രമാക്കി സാമൂഹീക സാംസ്ക്കാരിക ആരോഗ്യ ജീവകാരുണ്യ ശുചീകരണ കലാ- കായിക ജീവകാരുണ്യ മേഘലകളിൽ സജ്ജീവ സാനിദ്ധ്യമായ് പ്രവർത്തിച്ച് വരുന്ന ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ 23-ാമത് വാർഷീക പൊതുയോഗം അടിവാട് പടിഞ്ഞാറേ ചാലിൽ ഹാളിൽ ( എം.കെ മൈതീൻ നഗർ ) ൽ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
വിവിധ പുരസ്ക്കാര വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ സിദ്ധീഖ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ഇ അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി , ക്ലബ്ബ് പ്രസിഡന്റ് കെ കെ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷിജീബ് സൂപ്പി സ്വാഗതവും ട്രഷറർ അനീഷ് പി.ജി നന്ദിയും പറഞ്ഞു.
പ്രസ്തുത യോഗത്തിൽ പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്നതിന് വേണ്ടി രൂപീകരിക്കുന്ന ദേശീയ ദുരന്തനിവാരണ സേനയിലേക്ക് പരിശീലനം ലഭിക്കുന്നതിന് വേണ്ടി ചെന്നൈ
ആരക്കോണത്ത് നടക്കുന്ന MDRF പരിശീലന പരിപാടിയിൽ സംബന്ധിക്കുവാൻ ജനുവരി 26 ന് പുറപ്പെടുന്ന ഹീറോ യംഗ്സ് ക്ലബ്ബ് അംഗങ്ങളായ വിഷ്ണു പി.ആർ , ആസിഫ് കെ അബ്ബാസ് വിഷ്ണു സുരേഷ് തുടങ്ങിയവർക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി , കൂടാതെ സമൂഹത്തിൽ വിവിധ പ്രവർത്തനങ്ങൾ കാഴ്ചവച്ചു കൊണ്ട് സ്വതസിദ്ധമായ ശൈലിയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങൾക്ക് പുരസ്ക്കാരം നൽകി ആദരിക്കുകയും ചെയ്തു .
തുടർന്ന് 2020 – 2021 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു , പ്രസിഡൻറ് കെ.കെ അബ്ദുൽ റഹ്മാൻ സെക്രട്ടറി അബ്ബാസ് കെ.എം കൊടുത്താപ്പിള്ളി ട്രഷറർ അനിൽ വർഗ്ഗീസ് തുടങ്ങിയവരെയും 31 അംഗ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു .പൊതുയോഗനന്തരം വിബിൻ ജലന്തോ പുല്ലുവഴിയുടെ ഗാനസന്ധ്യയുമുണ്ടായിരുന്നു.

You must be logged in to post a comment Login