പല്ലാരിമംഗലം : നന്മയുള്ള സമൂഹത്തിന് ആരോഗ്യമുള്ള യുവത്വം ആവശ്യമാണ്. വർധിച്ചുവരുന്ന ലഹരി മാഫിയയെ ശക്തമായി ചെറുത്തു തോൽപിക്കാൻ
പല്ലാരിമംഗലം ഗ്രാമപഞ്ചായത്തും, ഇർഷാദിയ്യ പബ്ലിക് സ്കൂളും, റിയൽ ഹീറോസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പൈമറ്റവും സംയുക്തമായി ഇർഷാദിയ സ്കൂളിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ ഉദ്ഘാടനം ചെയ്തു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജമുഹമ്മദ് അധ്യക്ഷയായി. റിട്ടയേർഡ് ഡിജിപി അലക്സാണ്ടർ ജേക്കബ് ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി.
സീനിയർ അഡ്വക്കേറ്റ് വി കെ ബീരാൻ, മുൻ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോക്ടർ ബാബു സെബാസ്റ്റ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ റാണിക്കുട്ടി ജോർജ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സീനത്ത് മൈതീൻ, ഇർഷാദിയ പബ്ലിക് സ്കൂൾ ചെയർമാൻ സെയ്ത് മുഹമ്മദ് അൽഖാസിമി, റിയൽ ഹീറോസ് ക്ലബ്ബ് പ്രസിഡൻ്റ് പി എ റഷീദ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : കൂവള്ളൂർ ഇരുഷാദിയ സ്കൂളിൽ നടന്ന ലഹരി വിരുദ്ധ സെമിനാറിൽ മുൻ ഡിജിപി ഡോക്ടർ അലക്സാണ്ടർ ജേക്കബ് സംസാരിക്കുന്നു.