പല്ലാരിമംഗലം: പല്ലാരിമംഗലം ഗവർമെൻ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരങ്ങളിലുള്ള റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ കമിഴ്ത്തിവെച്ചു. ഡെങ്കിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വീടുകളിലെത്തി ഡെങ്കിപ്പനി പ്രതിരോധ ബോധവത്കരണ ലഘുലേഖകള്‍ വിതരണം ചെയ്തു. സ്‌കൂളിലെ ബയോ ഗ്യാസ് പ്ലാന്റിന് സമീപത്തുള്ളതും, സമീപത്തെ വീടുകളുടെ പരിസരങ്ങളിലുമുള്ള കൊതുകുകള്‍ വളരാന്‍ സാധ്യതയുള്ള സോഴ്സുകൾ കുട്ടികള്‍ നശിപ്പിച്ചു.
ശുചീകരണത്തിന് പിടിഎ പ്രസിഡന്റ് എന്‍ എസ് ഷിജീബ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സീനത്ത് മൈതീന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്യ വിജയന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ ആര്‍ ദീപ, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് പി കെ നിഷ, ആശ വര്‍ക്കര്‍ മേരി ഏലിയാസ്, കമ്യൂണിറ്റി പൊലീസ് ഓഫീസര്‍ ബിജു കെ നായര്‍, സി കെ ബഷീര്‍, പിടിഎ അംഗം യു എച്ച് മുഹ്യിദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.