Connect with us

Hi, what are you looking for?

CHUTTUVATTOM

പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലൈബ്രറി അത്യാധുനിക നിലവാരത്തിലേക്ക്.

കോതമംഗലം: ജില്ലയിലെ ആദ്യത്തെ ആധുനിക സംവിധാനങ്ങളുള്ള ലൈബ്രറി ആകാന്‍ ഒരുങ്ങുകയാണ് പല്ലാരിമംഗലം ഗവൺമെന്റ് സ്‌കൂള്‍ ലൈബ്രറി. ഗ്രാമപ്രദേശങ്ങളിലെ ഗവൺമെന്റ് സ്കൂള്‍ ലൈബ്രറികള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലൈബ്രറിയും അത്യാധുനിക നിലവാരത്തിലേക്ക് ഉയരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയായ പുതിയ മൂന്നുനില കെട്ടിടത്തിലാണ് നവീകരിച്ച ലൈബ്രറി സജ്ജീകരിക്കുന്നത്.

ജില്ലാ പഞ്ചായത്താണ് ലൈബ്രറി നവീകരിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ലൈബ്രറി സയന്‍സ് അനുശാസിക്കുന്ന പ്രകാരം ഡ്യുവേ ഡെസിമല്‍ ക്ലാസിഫിക്കേഷന്‍
പ്രകാരമാണ് ക്രമീകരണം. 1876 ല്‍ അമേരിക്കയിലെ പ്രശസ്തനായ അധ്യാപകനും ലൈബ്രേറിയനുമായ മെല്‍വിന്‍ ഡ്യുവേയാണ് ആധുനിക രീതിയില്‍ ലൈബ്രറി നവീകരിക്കുന്നതിന് വ്യവസ്ഥാപിതമായ സമ്പ്രദായം രൂപപ്പെടുത്തിയത്.
കഴിഞ്ഞ മൂന്നുമാസമായി ലൈബ്രറി ആധുനികരിക്കുന്നതിനുള്ള
പ്രവർത്തനങ്ങൾ നടന്നു വരുന്നു. 1962 മുതല്‍ സ്‌കൂളില്‍ ചെറിയ രീതിയില്‍ ലൈബ്രറി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 1887- 1897 കാലയളവില്‍ ശ്രീനാരായണ ഗുരു രചിച്ച കവിതകളുടെ അപൂര്‍വ ശേഖരം അടക്കം ലൈബ്രറിയില്‍ ഇപ്പോഴുമുണ്ട്. സ്‌കൂളിലുള്ള 8500 ഓളം ലൈബ്രറി പുസ്തകങ്ങളുടെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ചേര്‍ത്തുകഴിഞ്ഞു. എല്ലാ പുസ്തകങ്ങളിലും ക്ലാസിഫിക്കേഷന്‍ നമ്പറും അക്‌സഷന്‍ നമ്പറും അടക്കമുള്ള ബാര്‍കോഡ് രേഖപ്പെടുത്തുന്നതിന്റെ അവസാനഘട്ട പണിപ്പുരയിലാണ് അധ്യാപകര്‍.

ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഒഴിവുസമയങ്ങളില്‍ ലൈബ്രറിയില്‍ വന്നിരുന്ന് വായനാശീലം വര്‍ധിപ്പിക്കുന്നതിനും അതുവഴി മാനസിക ശാരീരിക സന്തോഷം കൂട്ടുന്നതിനും ഉതകുന്ന രീതിയിലാണ് ലൈബ്രറി സജ്ജീകരിക്കുന്നത്. ലൈബ്രറി മോഡണൈസേഷന്‍ പ്രോജക്ട് ഹെഡ് വി എസ് രവികുമാര്‍, ലൈബ്രേറിയന്‍ എം സീനത്ത്, സ്റ്റാഫ് കെ എം സനീറ എന്നിവര്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

You May Also Like

ACCIDENT

കോതമംഗലം : അടിവാട് കോതമംഗലം റോഡിൽ കോഴിപ്പിള്ളിക്കും പിടവൂരിനും ഇടയിൽ ടോറസ് ലോറിയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടി ഇടിച്ചു. ആളാപായമില്ല. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. പാറമടയിലേക്ക് കയറ്റാനായി വരികയായിരുന്ന ടോറസ്...

CHUTTUVATTOM

കോതമംഗലം :സംസ്ഥാന അധ്യാപക അവാർഡ് ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് സജിമോൻ പി എൻ അർഹനായി. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കളിലെ പ്രധാനാധ്യാപകനാണ്. പാഠ്യ – പാഠ്യേതര...

NEWS

കോതമംഗലം : പല്ലാരിമംഗലം സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ വളപ്പിൽ  മോഷണം നടന്നതായി പരാതി. കഴിഞ്ഞ അവധി ദിവസം രണ്ടു വ്യക്തികൾ അതിക്രമിച്ചു കയറി സ്കൂൾ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന പിവിസി, മറ്റ് ഇരുമ്പ്...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...

NEWS

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ വസ്തുനികുതിയും സേവന നികുതിയും പുതുക്കി നിശ്ചയിക്കുന്നതിനെതിരെ പ്രതിപക്ഷത്തോടെപ്പം ഭരണകക്ഷി അംഗത്തിന്റെയും പ്രതിഷേധം. ഭരണകക്ഷി അംഗമായ കെ എം അബ്ദുല്‍ കെരീമാണ്് പ്രതിപക്ഷത്തിനെപ്പം പ്രതിഷേധം ഉയര്‍ത്തിത്. അന്യായമായ നികുതി വര്‍ധനവ്...

NEWS

കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്തിൽ കുടിവെള്ള പദ്ധതിയുടെ നവീകരണത്തിന് 38 കോടി 93 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. വെളിയങ്കുന്നില്‍ പഞ്ചായത്ത്‌ വക...

CHUTTUVATTOM

കോതമംഗലം : ചാത്തമറ്റം ഊരംകുഴിറോഡിൽ പല്ലാരിമംഗലം മുതൽ കുടമുണ്ട വരെയുള്ള റോഡ് ആധുനീക നിലവാരത്തിൽ നവീകരിക്കാൻ 2 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു . റോഡ്...

CRIME

പോത്താനിക്കാട് : 27 വർഷമായി പേര് മാറ്റി അടിവാട് താമസിച്ചു വന്ന മിനി രാജുവിനെ പോലീസ് പിടികൂടി. കൊലപാതക കേസിൽ ശിക്ഷ വിധിച്ച ശേഷം ഒളിവിൽ പോയ കുറ്റവാളി 27 വർഷങ്ങൾക്ക്‌ ശേഷമാണ്...

CHUTTUVATTOM

കവളങ്ങാട്: നെല്ലിമറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള അപകടകരമായ മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ കവളങ്ങാട് ഏരിയാ കമ്മിറ്റി പരാതി നല്‍കി. വിദ്യാഭ്യാസ മന്ത്രി, പൊതുമരാമത്ത് വകുപ്പു മന്ത്രി, കവളങ്ങാട് പഞ്ചായത്ത്...

error: Content is protected !!