കോതമംഗലം: പല്ലാരിമംഗലം ഗവ.വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ അങ്കണത്തിൽ ചെറുവനം ഒരുങ്ങുന്നു. മലയാളം സാമൂഹിക സംസ്കാരിക സമിതിയുടെ ഇരുപതാമത് വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് ഐ ടി കമ്പനിയായ യു എസ് ടി ഗ്ലോബലുമായി സഹകരിച്ചു കൊണ്ട് അടിവാട് മിയോവാക്കി മാതൃകയിൽ 60 ഇനങ്ങളിൽ പെട്ട 600 തരം ഔഷധ, ഫലവൃക്ഷ തൈകളാണ് നട്ടു പരിപാലിക്കുന്നത്. ചെറുവന പദ്ധതി ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത് പ്രസിഡന്റ് പി.കെ. മൊയ്തു അധ്യക്ഷത വഹിച്ചു. യോഗത്തിൽ യു എസ് റ്റി ഗ്ലോബൽ പ്രതിനിധി ഷീന കലാം പദ്ധതി വിശദീകരിച്ചു. മലയാളം പ്രസിഡന്റ് കെ.എസ്.ഇബ്രാഹിം, ശ്രീലത വിശ്വനാദ്, നവാസ് മൈതീൻ, എന്നിവർ സംസാരിച്ചു. ആഗോളതാപനത്തിനെതിരെ ശക്തമായ ചുവട് വെയപായി പദ്ധതി വിലയിരുത്തപ്പെട്ടു.

You must be logged in to post a comment Login