കോതമംഗലം : അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെയും താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് പല്ലാരിമംഗലം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ 1001 വൃക്ഷതൈകൾ നട്ട് പരിപാലിക്കുന്ന പദ്ധതിക്കാണ് തുടക്കമായത്.
പഞ്ചായത്ത് പരിധിയിൽ വരുന്ന സ്കൂളുകൾ, സർക്കാർ ഓഫീസുകൾ എന്നിവയുടെ കോബൗണ്ടുകളിലും പൊതുനിരത്തുകളിലുമാണ് വൃക്ഷ
തൈകൾ നട്ടു പരിപാലിക്കുന്നത്. പ്രകൃതിസംരക്ഷണത്തിൽ ശ്രദ്ധാലുക്കളായ ക്ലബ്ബ് പ്രവർത്തകർ എല്ലാ വർഷവും ശുചീകരണ പ്രവർത്തവും സൗജന്യ ഭല വൃക്ഷ തൈ വിതരണവും സംഘടിപ്പിച്ചു വരുന്നതാണ്.
വൃക്ഷതൈകൾ നട്ടു പരിപാലിക്കുന്ന
പദ്ധതിയുടെ ഉദ്ഘാടനം കോതമംഗലം മജിസ്ട്രേറ്റ് ഷാബിർ ഇബ്രാഹിം സൗജന്യ ഭലവൃക്ഷ തൈ വിതര ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് നിർവ്വഹിച്ചു.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസമോൾ ഇസ്മയിൽ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, കോതമംഗലം പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ലെത്തീഫ് കുഞ്ചാട്ട്, ഹീറോ യംഗ്സ് ചാരിറ്റബിൾ സൊസൈറ്റി ചെയർമൻ ഷൗക്കത്തലി എം പി, രക്ഷാധികാരി കെ.കെ. അബ്ദുൽ റഹ്മാൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
പ്രസിഡന്റ് യു എച്ച് മുഹിയുദ്ധീൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് കെ കെ അഷ്റഫ് സ്വാഗതവും ട്രഷറർ വിഷ്ണു പി ആർ നന്ദിയും പറഞ്ഞു.
ജോ: സെക്രട്ടി മുഹമ്മദ് ഷാ കെ പി , മുൻ സെക്രട്ടറി മാരായ ഷിജീബ് സൂപ്പി , അബ്ബാസ് കെ എം ,ഷാജി കെ എം തുടങ്ങിയവർ ഭല വൃക്ഷ തൈ വിതരണത്തിന് നേതൃത്വം നൽകി.