Connect with us

Hi, what are you looking for?

CHUTTUVATTOM

അനുശോചന യോഗം നടത്തി.

കോതമംഗലം : അകാലത്തില്‍ നിര്യാതനായ പല്ലാരിമംഗലം കുടമുണ്ട സ്വദേശി ഇടയപ്പുറം ഇ എന്‍ ഷെയ്ഖിന്റെ (47) നിര്യാണത്തില്‍ കുടമുണ്ട ദേശാഭിമാനി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ അനുശോചന യോഗം ചേര്‍ന്നു. ആന്റണി ജോണ്‍ എം എല്‍ എ അനുശോചന യോഗം ഉദ്ഘാടനം ചെയ്തു.സി ഐ റ്റി യു ഫോറസ്റ്റ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ കോതമംഗലം ഡിപ്പോ തൊഴിലാളിയായിരുന്നു ഇ എൻ ഷെയ്ഖ്.ദീര്‍ഘകാലം ദേശാഭിമാനി ക്ലബിന്റെ പ്രസിഡന്റ്,ഡി വൈ എഫ് ഐ മുന്‍ കോതമംഗലം താലൂക്ക് സെക്രട്ടറി, സി പി ഐ എം മുന്‍ പാര്‍ട്ടി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരുടെ ആവശ്യത്തിനും ഓടിയെത്തുന്ന ഇ എന്‍ ഷെയ്ഖിന്റെ വിയോഗം കോതമംഗലത്തെ പാര്‍ട്ടിക്കും കുടമുണ്ട നിവാസികള്‍ക്കും തീര്‍ത്താല്‍ തീരാത്ത നഷ്ടമാണെന്ന് എം എല്‍ എ പറഞ്ഞു.

ദേശാഭിമാനി ക്ലബ് പ്രസിഡന്റ് എം എസ് സിദ്ദീഖ് അദ്ധ്യക്ഷനായി. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ്,പി എം ഹസ്സന്‍കുഞ്ഞ്,സി ഐ റ്റി യു പ്രതിനിധി എം എം ബക്കര്‍,ഇടം പ്രവാസി സംഘടനാ പ്രസിഡന്റ് അജില്‍സ് ഒ ജമാല്‍,ദേശാഭിമാനി ക്ലബ് സെക്രട്ടറി കെ എം കബീര്‍,യുവ മടിയൂര്‍ പ്രസിഡന്റ് പി എം അജ്മല്‍,നാഷ്ണല്‍ പുലിക്കുന്നേപ്പടി സെക്രട്ടറി പി കെ മുഹമ്മദ്,ഹീറോ യംഗ്‌സ് അടിവാട് പ്രസിഡന്റ് അബ്ദുറഹ്മാന്‍,യുവധാര പ്രതിനിധി കെ എ യൂസുഫ്,പ്രിയദര്‍ശിനി ക്ലബ് പ്രസിഡന്റ് അര്‍ജുന്‍ ശശി തുടങ്ങിയവര്‍ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....