Connect with us

Hi, what are you looking for?

NEWS

ഷെയ്ഖിന്റെ കുടുംബത്തിന് സി പി ഐ എം വീട് വച്ച് നല്‍കും.

കോതമംഗലം : കുടമുണ്ട ദേശാഭിമാനി ക്ലബ് മുന്‍ പ്രസിഡന്റും സി പി ഐ എം മുന്‍ അംഗവും ഡി വൈ എഫ് ഐ നേതാവുമായിരുന്ന ഇ എന്‍ ഷെയ്ഖിന്റെ കുടുംബത്തിന് വീട് വച്ച് നല്‍കാന്‍ സി പി ഐ എം പല്ലാരിമംഗലം ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചു. 47 വയസ് മാത്രം പ്രായമുണ്ടായിരിക്കെ കഴിഞ്ഞ ശനിയാഴ്ച രാത്രി ഹൃദയാഘാതം മൂലം മരണപ്പെട്ട ഷെയ്ഖിന്റെ കുടുംബത്തിന്,അയല്‍വാസിയും സി പി ഐ എം പ്രവര്‍ത്തകനുമായ ഹംസ കാരോത്തുകുഴി 5 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നല്‍കി. കുടമുണ്ട സി പി എസ് ഹാളിൽ ചേര്‍ന്ന ഭവന നിര്‍മാണ സംഘാടക സമിതി യോഗം ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്തംഗം എ പി മുഹമ്മദ് അദ്ധ്യക്ഷനായി.സി പി ഐ എം സംസ്ഥാന സമിതിയംഗം ഗോപി കോട്ടമുറിക്കല്‍,ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്,ഏരിയാ കമ്മിറ്റി അംഗം കെ ബി മുഹമ്മദ്,തൃക്കാരിയൂര്‍ ലോക്കല്‍ സെക്രട്ടറി കെ ജി ചന്ദ്രബോസ് എന്നിവര്‍ പങ്കെടുത്തു.സി പി ഐ എം പല്ലാരിമംഗലം ലോക്കല്‍ സെക്രട്ടറി എം എം ബക്കര്‍ സ്വാഗതവും,ബ്ലോക്ക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ് നന്ദിയും പറഞ്ഞു.

പി എന്‍ ബാലകൃഷ്ണന്‍,ആന്റണി ജോണ്‍ എം എല്‍ എ,എ പി മുഹമ്മദ്,എ എ രമണന്‍,മുബീന ആലിക്കുട്ടി (രക്ഷാധികാരികള്‍),കെ ബി മുഹമ്മദ് (ചെയര്‍മാന്‍),ഒ ഇ അബ്ബാസ്,ഷാ പഴമ്പിള്ളില്‍(വൈസ് ചെയര്‍മാര്‍),എം എം ബക്കര്‍ (കണ്‍വീനര്‍),ടി എം നൗഷാദ്,വി പി ബഷീര്‍(ജോയിന്റ് കണ്‍വീനര്‍),പി കെ മുഹമ്മദ്(ട്രഷറര്‍),കെ എ യൂസഫ്,കെ എം കബീര്‍,അജില്‍സ് ഒ ജമാല്‍,കെ കെ നവാസ്,ഹംസ കാരോത്തുകുഴി,എം എസ് സിദ്ധീഖ്,പി എ ഷഹബാസ്, അസീസ് കാരോത്തുകുഴി,പി സി അനില്‍കുമാര്‍,കെ കെ അബ്ദുല്‍ റഹ്മാന്‍(എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍)എന്നിവരെയാണ് സംഘാടക സമിതി അംഗങ്ങൾ ആയി തെരഞ്ഞെടുത്തിട്ടുള്ളത്.

You May Also Like

News

കോതമംഗലം : ഡിസംബർ 10 ന് കോതമംഗലത്ത് നടക്കുന്ന നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം എൽ ഡി വൈ എഫ് കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ “മോർണിംങ് വാക് വിത്ത്‌ എം എൽ എ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...