പല്ലാരിമംഗലം : പഞ്ചായത്തു ഒൻപതാം വാർഡിൽ രണ്ടു പേർ കോവിഡ് പോസിറ്റീവ്. ഭർത്താവിനും ഭാര്യക്കുമാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. നേര്യമംഗലത്തുള്ള അടുത്ത ബന്ധു വഴി സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നിട്ടുള്ളതെന്ന് പഞ്ചായത്ത് അതികൃതർ അറിയിച്ചു. രോഗികൾ ആയവർ മുമ്പ് സന്ദർശിച്ചിട്ടുള്ള അടിവാട് ടൗണിലെ ഹോസ്പിറ്റൽ, എടിഎം ,വൃാപാര സ്ഥാപനങ്ങളെല്ലാം ഇവരുടെ റൂട്ട് മാപ്പിൽ ഉൾപെടും. ഹോസ്പിറ്റൽ ഡോക്റ്ററും ,നെഴ്സും സ്വയം നിരീക്ഷണത്തിലാണ്.കെട്ടിടം പൂർണ്ണമായും അണുവിമുക്തമാക്കി . രോഗികൾ താമസിച്ചിരുന്ന ഒമ്പതാം വാർഡ് കണ്ടൈൻമെൻെറ് സോൺ ആക്കാൻ പഞ്ചായത്ത് കമ്മറ്റി ശുപാർഷ ചെയ്തിട്ടുണ്ട്. കുട്ടികളും വൃദ്ധരും ഉൾപ്പടെ പ്രദേശത്തെ മുഴുവൻ ജനങ്ങളും പോലീസിൻെറയും ആരോഗൃ പ്രവർത്തകരുടേയും നിർദേശങ്ങൾ പാലിച്ച്കൊണ്ടും,എല്ലാവരും മാസ്ക്ക് വെച്ചും, അകലം പാലിച്ചും അതൊവശൃങ്ങൾക്ക് മാത്രം പുറത്തിറങ്ങിയും സമൂഹ വൃാപനം ഒഴിവാക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ മൊയ്തു അഭൃർത്ഥിച്ചു.
കീഴ്മാട് കല്ല്യാണ നിശ്ചയത്തിൽ പങ്കെടുത്തതും അവരുടെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതുമായ പല്ലാരിമംഗലത്തുള്ള രണ്ട് പേരുടെ സ്രവങ്ങളാണ് കഴിഞ്ഞ ദിവസം പരിശോധനക്ക് അയച്ചിരുന്നത്. ഇവരുടെ പരിശോധനാഫലങ്ങൾ ആണ് പോസിറ്റീവ് ആയിരിക്കുന്നത്. പല്ലാരിമംഗലം പഞ്ചായത്തിലെ 9 വാർഡ് കണ്ടൈമെന്റ് സോൺ ആയി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. പോസിറ്റീവ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവരെ കളമശ്ശേരി ആശുപത്രിയിലേക്ക് മാറ്റുകയും , തുടർന്ന് ഇപ്പോൾ കറുകുറ്റിയിലെ അറ്റ്ലസ് ഷെൽറ്ററിലേക്ക് മാറ്റുവാനുള്ള തയ്യാറെടുപ്പിലുമാണ്.