പല്ലാരിമംഗലം : ജില്ലാ കുടുംബശ്രീ മിഷനിൽ നിന്നും ലഭിച്ച 15 ലക്ഷം രൂപയും ബാക്കി വരുന്ന 5 ലക്ഷത്തോളം രൂപ പഞ്ചായത്തും വകയിരുത്തി വാങ്ങിയ 27 സീറ്റുള്ള ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ബഹു. എം.എൽ.എ ആന്റണി ജോൺ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ,വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സഫിയ സലിം,കെ എം അബ്ദുൽ കരീം,സീനത് മൈതീൻ,മെമ്പർമാരായ അബൂബക്കർ,കെ എം മൈതീൻ,റിയാസ് തുരുത്തേൽ,ഷാജിമോൾ റഫീഖ്.നസിയാ ഷമീർ,എ എ രമണൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു, പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദീൻ,അസിസ്റ്റന്റ് സെക്രട്ടറി മനോജ് വി ആർ,സി.ഡി.എസ് ചെയർപേഴ്സൺ ഷെരീഫ റഷീദ്,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എം.എ വത്സലൻ,പ്രിൻസിപ്പൾ ശ്രീകല എം ആർ എന്നിവർ പങ്കെടുത്തു.
