പല്ലാരിമംഗലം : അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിൻ്റെ ആഭിമുഖ്യത്തിൽ അടിവാടിൻ്റെ ജലസ്രോതസ്സുകളായ അടിവാട് ചിറയും പൊതുകിണറും അടിവാട് ടൗണും ശുചീകരിച്ചു. അടിവാട് ടൗണിലെ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളിലേക്കും ആവശ്യമായ ശുദ്ധജലം ലഭ്യമാകുന്ന പൊതുകിണറും , ടൗണിലെയും സമീപ പ്രദേശവാസികളുടേയും ജല ലഭ്യത നിലനിർത്തിപ്പോരുന്ന അടിവാട് ചിറയുടെ പരിസരവും ചിറയിൽ അലക്ഷ്യമായ് വലിച്ചെറിഞ്ഞിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തും ,മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി അടിവാട് ടൗണും ആണ് ക്ലബ്ബ് പ്രവർത്തകർ ശുചീകരിച്ചത്.
കൂടാതെ വെളിയംകുന്ന് കോളനിയിൽ താമസിക്കുന്ന ബേബി ,സന്തോഷ് തുടങ്ങിയവരുടെ വീടിന് മുകളിലേക്ക് അപകടമായി ചരിഞ്ഞ് നിന്നിരുന്ന വൃക്ഷണങ്ങൾ ക്ലബ്ബ് പ്രവർത്തകർ വെട്ടിമാറ്റുകയും ചെയ്തു.
ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് കെ കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ ഇ അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി. എം എം ബക്കർ ,ബോബൻ ജേക്കബ് ,പി കെ മൊയ്തു ,ഹീറോ യംഗ്സ് സോഷ്യൽ സർവീസ് ഓർഗനൈസർ ജലാം കെ ബി തുടങ്ങിയവർ ആശംസകൾ നേർന്നു. സെക്രട്ടറി മുഹമ്മദ് ഷാ കെ പി സ്വാഗതവും ട്രഷറർ അഭിലാഷ് പി വാസു നന്ദിയും പറഞ്ഞു.