Connect with us

Hi, what are you looking for?

EDITORS CHOICE

വൈകല്യങ്ങളെ തോൽപ്പിച്ച് വരയിൽ കുഞ്ഞു താരമായി നസ്‌ബിൻ.

കോതമംഗലം : വൈകല്യങ്ങളെ കരളുറപ്പുകൊണ്ട് പൊരുതി തോൽപ്പിക്കുകയാണ് അതിഥി തൊഴിലാളിയുടെ മകൾ. ഇരുകൈയ്യും കാലുകളും അംഗപരിമിതിയിൽ വിഷമിക്കുമ്പോഴും നസ്ബിൻ സുൽത്താന എന്ന കൊച്ചു മിടുക്കി വരയിലും പാട്ടിലും കഥയെഴുത്തിലും ശ്രദ്ധേയമാവുകയാണ്. പല്ലാരിമംഗലം ജിവിഎച്ച്എസ്എസ് ആറാം ക്ലാസ് വിദ്യാർഥിനിയാണ് പതിനൊന്നുകാരി നസ്ബിൻ. അംഗപരിമിതിയിൽ കൈകാലുകൾ വഴങ്ങാതിരിക്കുമ്പോഴും ചിത്രരചന ജീവനാണ് നസ്ബിന്. കുഞ്ഞുപെൻസിലും സ്‌കെച്ചു പേനയും ഉപയോഗിച്ച് നിറമുള്ള ചിത്രങ്ങളാണ് നെസ്ബിൻ വരക്കുന്നത്.

പരിമിതികൾക്കുള്ളിൽ നസ്ബിന്റെ വര അധ്യാപകരുടെ ഇടയിലും അത്ഭുതം സൃഷ്ടിക്കുകയാണ്. പാട്ടും കഥയെഴുത്തുമായി പരിമിതികളെ അതിജീവിക്കുന്ന നസ്ബിന്റെ വരയിൽ പൂമ്പാറ്റ, പർവതങ്ങൾ, പക്ഷികൾ, വീട്, ഉദയസൂര്യൻ, കുട്ടിപ്പാവാടയിട്ട ബൊമ്മ, മയിൽപ്പീലി തുടങ്ങി നിറമുള്ള ചിത്രങ്ങളാണ്. വരച്ച ചിത്രങ്ങൾ മറ്റുള്ളവരുടെ മുന്നിൽ നിരത്തുമ്പോൾ ആഹ്ലാദവും ആത്മവിശ്വാസവും സമന്വയിച്ച നസ്ബിന്റെ മുഖത്ത് പുഞ്ചിരി വിരിയും.

ആസാം ഗുഹാത്തി നോവ്ഗവിൽ നിന്നും നാലുവർഷം മുമ്പ് കൂലിവേലക്ക് കേരളത്തിലെത്തിയതാണ് ഇവരുടെ കുടുംബം. ഹുസൈൻ അലിയുടെയും ജെലഹ കതന്റെയും മകളാണ് വൈകല്യങ്ങളെ തോൽപ്പിച്ച ഈ കൊച്ചുമിടുക്കി. മാഹിനുദ്ദീൻ, ഷഹനാസ്, ഷഹലം എന്നിവർ സഹോദരങ്ങളാണ്. എല്ലാവരും പല്ലാരിമംഗലം അടിവാട് തെക്കേക്കവലയിൽ വാടകക്കാണ് താമസം.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...