കോതമംഗലം : അടിവാട് ഉണ്ടായ ബൈക്കപകടത്തില്‍ ഗുരുതര പരുക്കേറ്റ മേഖ സുനിൽ (18) മരിച്ചു. പിതാവ് ഗുരുതരാവസ്ഥയിൽ. ഇന്നലെ ഞായര്‍ പകല്‍ മൂന്നോടെ അടിവാട് തെക്കേക്കവലയിലാണ് അപകടം നടന്നത്. മാവുടി കുറുപ്പുംകണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞിരംതടത്തില്‍ വീട്ടില്‍ സുനില്‍ ഓടിച്ച ബൈക്കാണ് നിയന്ത്രണം വിട്ട് സമീപത്തെ കാനയിലേക്ക് വീഴുകയും പരിക്കേൽക്കുകയും ചെയ്തു. മക്കളായ മേഘ സുനില്‍, സ്‌നേഹ സുനില്‍ എന്നിവരും ബൈക്കിലുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്‌നേഹയുടെ പരിക്ക് ഗുരുതരമല്ല. പോത്താനിക്കാട് ബാര്‍ബര്‍ ഷോപ്പ് നടത്തുകയാണ് സുനില്‍. വിദേശത്തായിരുന്ന സുനിലിന്റെ ഭാര്യ ഷൈജ നാട്ടിലെത്തിയിട്ടുണ്ട്.
