കോതമംഗലം :- ഐവറി കോസ്റ്റ് ന്റെ തലസ്ഥാനമായ അബിജാൻ എന്ന സ്ഥലത്ത് നിന്നും ഫുട്ബോൾ കളിക്കുന്നതിന് വേണ്ടി പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ അടിവാട് എത്തിച്ചേർന്ന ഹുസൈൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ട്രയോർ മുഹമ്മദ് എന്ന ഫുട്ബോൾ താരത്തെ സ്വദേശത്തേക്ക് യാത്രയാക്കാൻ ഒരുങ്ങുകയാണ് അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം പ്രവർത്തകർ . കഴിഞ്ഞ മൂന്ന് സീസണുകളിൽ കേരളത്തിലെ പ്രമുഖ ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ ഹുസൈൻ കാൽപന്ത് കളിയിലെ ഐതിഹാസിക താരമാണ് . കോവിഡ് 19 പശ്ചാത്തലത്തിൽ ഫുട്ബോൾ ടൂർണ്ണമെന്റുകൾ നിലച്ചപ്പോൾ താമസിച്ചിരിക്കുന്ന മുറിയുടെ വാടക നൽകുവാനോ ഭക്ഷണം കഴിക്കുവാനോ കഴിയാത്ത അവസ്ഥയിലാണ് .കഴിഞ്ഞ ഏഴ് മാസക്കാലമായി ഹീറോ യംഗ്സ് ക്ലബ്ബ് പ്രവർത്തകരാണ് ഭക്ഷണവും മുറി വാടകയും നൽകി വരുന്നത് . മാതാവും രണ്ട് സഹോദരിമാരും അടങ്ങുന്ന നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഹുസൈൻ . വരുമാനം നിലച്ചതോടെ കുടുംബാഗങ്ങളെ അമ്മാവന്റെ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ് എന്നാണ് ഹുസൈൻ പറഞ്ഞത് . സഹോദരിയുടെ വിവാഹം ഭവനപുനർ നിർമ്മാണം ഇത്തരത്തിൽ ഒട്ടനവധി സ്വപ്നങ്ങളും പേറിയാണ് ഹുസൈൻ നാട്ടിൽ നിന്നും വിമാനം കയറിയത് , പക്ഷെ ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 മഹാമാരി ഹുസൈന്റെയും ജീവിതം മാറ്റിമറിച്ചു .
അടിവാട് ടൗണിലെ ഒറ്റമുറിയ്ക്കുള്ളിൽ നാല് ചുമരുകൾക്കിടയിൽ കഴിഞ്ഞ് പോരുന്ന ഹുസൈനെ നാട്ടുകാരുടേയും ഫുട്ബോൾ പ്രേമികളുടേയും സഹായത്തോടു കൂടി ചാർട്ടേട് വിമാനത്തിൽ നാട്ടിൽ എത്തിക്കുവാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുവാനും വേണ്ട നടപടികളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ക്ലബ്ബ് പ്രവർത്തകർ . ആയതിലേക്ക് ഉദാരമതികളുടെ സംഭാവനകൾക്കായി കാത്തിരിക്കുകയാണ് ക്ലബ്ബ് പ്രവർത്തകർ .
സഹായം നൽകേണ്ട അക്കൗണ്ട് നമ്പർ
Hero youngs Club and Reading Room
CANARA BANK
ADIVAD – Branch
Account No .
1980101012725
Ifsc Code .
CNRB0001980
Google pay No .
9744966633
Hakeem Muhammed
9744190779
showkkathali Mp