Connect with us

Hi, what are you looking for?

NEWS

പൊതുനിരത്തുകൾ അണുവിമുക്തമാക്കി ഹീറോ യംഗ്സ് ക്ലബ്ബ് പ്രവർത്തകർ

കോതമംഗലം : കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലും റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇടുക്കി ജില്ലയുടെ അതിർത്തി പങ്കിടുന്ന പ്രദേശത്തോട് ചേർന്ന ടൗൺ ആയതിനാലും മുൻകരുതലിന്റെ ഭാഗമായ് കലൂർക്കട് ഫയർസ്റ്റേഷൻ്റെ നിർദ്ദേശപ്രകാരം അടിവാട് ടൗൺ ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം പ്രവർത്തകർ അണുവിമുക്തമാക്കി , വിവിധ ബാങ്കുകൾ എ.ടി.എം കൗണ്ടറുകൾ വിവിധ ആശുപത്രികൾ കൃഷിഭവൻ റേഷൻ വിതരണ കേന്ദ്രം വി.ഇ.ഒ ഓഫീസ് കെ.എസ്.എഫ്.ഇ തുടങ്ങി വിവിധ പൊതുമേഖലാ സ്ഥാപനങ്ങളും അടിവാട് ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും പൊതുനിരത്തുകളും സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കി.

ഗ്രാമ പഞ്ചായത്ത് അംഗം എ.പി മുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു , ക്ലബ്ബ് വൈസ് പ്രസിഡന്റ് കെ.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അബ്ബാസ് കെ.എം സ്വാഗതം ആശംസിച്ചു , കനറാ ബാങ്ക് മാനേജർ മുഹമ്മദ് റിസ് വാൻ
ക്ലബ്ബ് വൈസ് പ്രസിഡൻ്റ് സി.എം അഷ്റഫ്, ചീഫ് കോ-ഓഡിനേറ്റർ ഷൗക്കത്തലി എം.പി , സോഷ്യൽ സർവ്വീസ് ഓർഗനൈസർ അനീഷ് പി.ജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മുൻ പ്രസിഡന്റ് ഷെബീബ് കെ. അലി , ഓഡിറ്റർ യു.എച്ച് മുഹിയുദ്ധീൻ , മീഡിയാ കോ-ഓഡിനേറ്റർ റഫീഖ് കെ.പി എക്സിക്യൂട്ടീവ് അംഗങ്ങളായ യാക്കൂബ് പി എ നിഷാദ് എം ജെ ഷാഹിർ കെ എസ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.

കൊറോണ വ്യാപനത്തിന്റെ ആദ്യഘട്ടം മുതൽ തന്നേ ഒട്ടേറെ പ്രവർത്തനങ്ങളാണ് ക്ലബ്ബ് ഏറ്റെടുത്ത് നടത്തി വരുന്നത് , നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം , റേഷൻ കടകളിലും പൊതു ഇടങ്ങളിലും സാമൂഹീക അകലം പാലിക്കുവാൻ വേണ്ട നടപടികളും സൗജന്യ സാനിറ്റൈസർ വിതരണവും സൗജന്യ ആബുലൻസ് സേവനവും ഒരുക്കി മാതൃകാപരമായ പ്രവർത്തനങ്ങളാണ് ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നത്. കൃത്യമായി സാമൂഹീക അകലം പാലിച്ചുകൊണ്ടാണ് ക്ലബ്ബ് ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ് .

You May Also Like

error: Content is protected !!