പല്ലാരിമംഗലം : അടിവാട് താമസിക്കുന്ന നിർധന യുവതിയുടെ വിവാഹത്തിന് സി പി ഐ എം അടവാട്, അടിവാട് ഈസ്റ്റ് ബ്രാഞ്ചുകൾ സംയുക്തമായി ധനസഹായം നൽകി. സഹായം അടിവാട് ബ്രാഞ്ച് സെക്രട്ടറി കെ എം ഷാജി, അടിവാട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പി എം കബീർ എന്നിവർ ചേർന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസിന് കൈമാറി. പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിഅംഗം യു എ സുധീർ, ഡി വൈ എഫ് ഐ അടിവാട് മേഘല പ്രസിഡന്റ് പി എം സിയാദ്, എസ് എഫ് ഐ പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി ആതിൽഷാ മുഹമ്മദ്, യു എച്ച് മുഹിയുദ്ധീൻ, എം എം ഷംസുദ്ധീൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

You must be logged in to post a comment Login