പല്ലാരിമംഗലം : കാനറാ ബാങ്ക് അടിവാട് ശാഖയിൽ കസ്റ്റമേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
കാനറാ ബാങ്ക് എറണാകുളം റീജിയണൽ ഡെപ്യൂട്ടി ജനറൽ മാനേജർ മാത്യുജോസഫ് മീറ്റ് ഉദ്ഘാടനം ചെയ്തു. പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്‌തു, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്‌മെമ്പർ ഒ ഇ അബ്ബാസ്, പഞ്ചായത്ത് മെമ്പർ നിസമോൾ ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു. ആദ്യകാല കസ്റ്റമേഴ്സിനെ ചടങ്ങിൽ ആദരിച്ചു. ശാഖാ മാനേജൻ ഇ കെ മുഹമ്മദ് റിസ്വാൻ സ്വാഗതവും, ഡോക്ടർ മധുസൂദനൻ നമ്പ്യാർ കൃതജ്ഞതയും പറഞ്ഞു.

You must be logged in to post a comment Login