Connect with us

Hi, what are you looking for?

NEWS

പാലമറ്റംകാരുടെ ദീപൻ മാഷിനിത് സ്വപ്ന സാഫല്യം; മകനെ പഠിപ്പിക്കുന്നതിന് സർക്കാർ നിയോഗിച്ച അധ്യാപകനായി.

▪ ഷാനു പൗലോസ്.

കോതമംഗലം: കഴിഞ്ഞ ദിനം വരെ സ്വന്തം മകൻ വസുദേവ് പഠിക്കുന്ന സ്കൂളിലേക്ക് അവന്റെ അച്ഛനായി കടന്ന് ചെന്ന് അധ്യാപകരോട് മകന്റെ പഠന കാര്യങ്ങൾ തിരക്കിയിരുന്ന ദീപൻ വാസു ഇനി ചേലാട് ഗവൺമെന്റ് യു.പി സ്കൂളിന്റെ പടി കടക്കുന്നത് സ്വന്തം മകന്റെയും കൂടി ഗുരുവായിട്ടാണ്. പാലമറ്റം ഇടയ്ക്കാട്ട് വീട്ടിൽ ദീപൻ വാസുവിനാണ് ഈ അപൂർവ്വ ഭാഗ്യം ലഭിച്ചത്. വിദ്യാഭ്യാസ വകുപ്പിൽ തന്നെ ജീവനക്കാരനായിരിക്കുമ്പോഴാണ് പുതുതലമുറയെ അറിവിന്റെ അക്ഷര ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുവാനുള്ള പുതിയ നിയോഗം കേരള പബ്ളിക് സർവ്വീസ് കമ്മിഷൻ ദീപൻ മാഷിനെ ഏൽപ്പിച്ചത്.

കേരള സർക്കാരിന്റെ സിവിൽ സപ്ലൈസ് വകുപ്പിലും ഹോമിയോപതി വകുപ്പിലും വിവിധ തസ്തികകളിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും ആ ജോലികൾക്കൊന്നും അധികം ആയുസ്സില്ലായിരുന്നു. കാരണവും ഉള്ളിലെ അധ്യാപക മോഹം തന്നെയായിരുന്നു. അവസാനം വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോതമംഗലം എ.ഇ.ഒ ഓഫീസിൽ ജോലി ചെയ്യുമ്പോഴും വിദ്യാർത്ഥികൾക്ക് അറിവ് പകരുന്ന നല്ലൊരു അധ്യാപകനായി ജോലി ചെയ്യണം എന്ന വലിയ മോഹം സഫലമായതിന്റെ സന്തോഷത്തിലാണ് ഇദ്ധേഹം. വർഷങ്ങൾക്ക് മുമ്പ് മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഓഫ് എജ്യൂക്കേഷനിൽ അധ്യാപക വിദ്യാർത്ഥികളുടെ അധ്യാപകനായി എത്തിയതോടെ പ്രിയപ്പെട്ടവരെല്ലാം സ്നേഹം ചാലിച്ച് നൽകിയ വിളിപ്പേരാണ് ദീപൻ മാഷ് എന്നത്.

പാലമറ്റത്തെ സാംസ്കാരിക രംഗത്ത് വിളങ്ങി നിൽക്കുന്ന സിത്താര ക്ലബ്ബിന്റെ പ്രവർത്തകനായും, സംഘാടകനായും, കളിക്കാരനായും ദീപൻ മാഷ് നാട്ടിലും സജീവമാണ്. ഫുട്ബോളിനെ ജീവനെപ്പോലെ പ്രണയിക്കുന്ന മാഷിനൊപ്പം പാലമറ്റം സിത്താര സ്റ്റേഡിയത്തിൽ പന്തിന് പുറകെ പായാൻ മാഷിന്റെ പ്രായം പോലും നോക്കാതെ പാലമറ്റത്തെ കുഞ്ഞു വിദ്യാർത്ഥികളും യുവത്വവും ഉണ്ടെന്നത് പ്രത്യേകതയാണ്. കീരംപാറ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എൽ.ഡി ക്ലർക്കായി ജോലി ചെയ്യുന്ന അനീഷാ ദീപനാണ് ഭാര്യ.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...