കോട്ടപ്പടി : വാളയാറിലെ പിഞ്ചുകുഞ്ഞനിയത്തിമാർക്കും, കുടുംബത്തിനും നീതി ഉറപ്പാക്കണം എന്ന് അവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടപ്പടി മണ്ഡലം കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് കോട്ടപ്പടി മണ്ഡലം പ്രസിഡന്റ് ലിജോ ജോണി അധ്യക്ഷത വഹിച്ചു.പ ഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം.കെ വേണു ഉദഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഫിന്റോ സ്വാഗതം ആശംസിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.കെ എൽദോസ്, പഞ്ചായത്തു മെമ്പർമാരായ ഷൈമോൾ ബേബി,ഷാന്റി എൽദോ,ബിൻസി എൽദോസ്, സേവാദൾ ബ്ലോക്ക് പ്രസിഡന്റ് എ.കെ സജീവൻ, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് മൈതീൻ, സി.കെ ജോർജ്, സേവാദൾ സംസ്ഥാന യൂത്ത് കോർഡിനേറ്റർ പോൾ മാത്യു, അനുപ് കാസിം, സുരേഷ് കണ്ണോത്തുകുടി,ബോബി തറയിൽ,സാബു പി.എം,സന്ദീപ് തുടങ്ങിയവർ സംസാരിച്ചു.

You must be logged in to post a comment Login