കോതമംഗലം : പത്മശ്രീ കുഞ്ഞോൽ മാഷിന്റെ ഗൃഹനിർമ്മാണം ഏറ്റെടുത്ത് സേവാഭാരതി. പത്മശ്രീ കുഞ്ഞോൽ മാഷിന്റ ഭവനം RSS പ്രാന്ത സംഘചാലക് ശ്രി പി.ഇ.ബി.മേനോൻ, സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി എം. ബി. ശങ്കരൻ തുടങ്ങിയ മുതിർന്ന സംഘ കാര്യകർത്താക്കൾ സന്ദർശിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും, ശോചനീയ അവസ്ഥയിലുള്ള അദ്ദേഹത്തിന്റെ ഭവനം പൂർണമായും നിർമിച്ചു നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നിരവധി വർഷങ്ങളായി സംഘ പ്രസ്ഥാനങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്ന ശ്രീ കുഞ്ഞോൽ മാഷ് ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന രക്ഷാധികാരി കൂടിയാണ്. സാമൂഹൃനീതി കർമസമിതി വേദി യുടെ മാർഗദർശി കൂടിയാണ് അദ്ദേഹം.
ഭവനനിർമാണ തീരുമാനം RSS സംസ്ഥാന സംഘചാലക് ശ്രി പി.ഇ.ബി .മേനോൻ സാർ പ്രഖ്യാപിച്ചു. സേവാഭാരതിയുടെ വീടു നിർമ്മിച്ചു നൽകുമെന്ന തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും , മുൻപ് പലതവണ സഹായഹസ്തവുമായി സേവാഭാരതി എത്തിയിട്ടുള്ളതും ശ്രി കുഞ്ഞോൽ മാഷ് സ്മരിച്ചു. ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന സംയോജകൻ S രാമനുണ്ണി , കുരുക്ഷേത്ര പ്രകാശൻ M D ശ്രീ CK രാധാകൃഷ്ണൻ , സേവാഭാരതി ജില്ലാ സെക്രട്ടറി മണികണ്ഠൻ , ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്രീ ശിവൻ ,വിഭാഗ് ബൗദ്ധിക് പ്രമുഖ് ആർ. രാജേഷ്, ജില്ലാ കാര്യവാഹ് പി.ജി.സജീവ്, ജില്ലാ പ്രചാരക് രഞ്ചുകുമാർ എന്നിവരും പങ്കെടുത്തു.
You must be logged in to post a comment Login