Connect with us

Hi, what are you looking for?

NEWS

പഠനമുറി ധനസഹായ പദ്ധതിയിലേക്ക് ആഗസ്റ്റ് 4 വരെ അപേക്ഷിക്കാം : ആൻ്റണി ജോൺ എം എൽ എ.

കോതമംഗലം : പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി ധന സഹായ പദ്ധതി 2020-21 പ്രകാരം സര്‍ക്കാര്‍ / എയ്ഡഡ്,സ്‌പെഷ്യല്‍ / ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ പഠിക്കുന്നതും(സ്റ്റേറ്റ് സിലബസ്)ഗ്രാമസഭ ലിസ്റ്റ് നിലവില്‍ ഇല്ലാത്തതുമായ പഞ്ചായത്തുകളിലെ ഹൈസ്‌ക്കൂൾ,പ്ലസ് ടു തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്നും അപേക്ഷകൾ ക്ഷണിച്ചതായും, അപേക്ഷകൾ 2020 ആഗസ്റ്റ് 4 വരെ കോതമംഗലം ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസിൽ സ്വീകരിക്കുമെന്നും ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.

അപേക്ഷകര്‍ കുടുംബ വാര്‍ഷിക വരുമാനം 100000 രൂപയില്‍ താഴെയുള്ളവരും,800 സ്‌ക്വയര്‍ ഫീറ്റ് വരെ വിസ്തീര്‍ണ്ണമുള്ള വീടുള്ളവരും,മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി,കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്,വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂൾ മേലധികാരിയില്‍ നിന്നുമുള്ള സാക്ഷ്യപത്രം,കൈവശാവകാശം / ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് / മറ്റ് എജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം, കോതമംഗലം പട്ടികജാതി വികസന ഓഫീസിൽ സമര്‍പ്പിക്കണമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...