കോതമംഗലം : കിഴക്കമ്പലം സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ നുഴഞ്ഞ് കയറിയിട്ടുള്ള ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താൻ സർക്കാരും പോലീസും അടിയന്തിര ഇടപെടൽ നടത്തണമെന്ന് എച്ച്.എം.എസ്. നേതാവ് മനോജ് ഗോപി പറഞ്ഞു. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പിനും ലേബർ കമ്മീഷണർക്കും പരാതി നൽകിയിട്ടുള്ളതായും മനോജ് ഗോപി പറഞ്ഞു. അന്യ സംസ്ഥാനങ്ങളിൽ കൊലപാതകം, അടിപിടി, പിടിച്ചു പറി മോഷണം, മാനഭംഗം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളായിട്ടുള്ളവർ കേരളത്തിൽ ലേബർ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുണ്ടോയെന്ന സംശയം ഉള്ളതായും ഇഞ്ഞരം ആളുകൾ നല്ലവരായ അന്യ സംസ്ഥാന തൊഴിളികൾക്കും ബാധ്യതയാവുന്നു. ആയതിനാൽ കേരളത്തിൽ പണിയെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം നടത്തി ഇവർക്ക് സർക്കാർ സംവിധാനത്തിൽ തിരിച്ചറിയൽ രേഖ നൽകണമെന്നും ഇതിലൂടെ ഒരു പരിതിവരെ തദ്ദേശിയർക്കുള്ള ഭയാശങ്ക പരിഹരിക്കുവാനും കുറ്റകൃത്യങ്ങൾ കുറയാനും സാഹചര്യമൊരുക്കുമെന്ന് കേരള സ്റ്റേറ്റ് മോട്ടോർ & എഞ്ചിനീയറിംങ്ങ് ലേബർ സെന്റർ (എച്ച്.എം.എസ്) സംസ്ഥാന പ്രസിഡന്റ് മനോജ്‌ഗോ പറഞ്ഞു.
